വെളളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികൾക്ക്

വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. റാന്നി മാടത്തരുവിയിലാണ് അപകടം നടന്നത്. ചേത്തയ്ക്കല്‍ പിച്ചനാട് പ്രസാദിന്റെ മകന്‍ ശബരി(14), ചേത്തയ്ക്കല്‍ പത്മാല യത്തില്‍ അജിയുടെ മകന്‍ ജിത്തു(14) എന്നിവരാണ് മരിച്ചത്.
രണ്ടുപേരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. കുളിക്കാനായി വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഓടി കൂടി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha