അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു; കാലില്‍ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങള്‍ ഉണ്ടായിരുന്നപ്പോൾ വിവിധ ക്ഷേതങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ട് പോയി, ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ആനപ്രേമികളും പ്രതിക്ഷേധത്തിൽ

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കൊമ്പന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖങ്ങള്‍ ഉണ്ടായിരുന്ന വിജയകൃഷ്ണന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് നാട്ടുകാരും ആനപ്രേമികളും പ്രകുതിക്ഷേധവുമായി രംഗത്ത്.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും വരെ ആനയുടെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ആളുകള്‍ അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചെരിഞ്ഞത്.
ആനയ്ക്ക് ചികിത്സ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുംവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹവും ക്യാമ്പ് ചെയ്തിരിക്കുകയാണ്.
കാലില്‍ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങള്‍ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയിട്ടുണ്ട്.
ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആനയ്ക്ക് പാപ്പന്‍റെ ക്രൂരപീഢനം അടക്കം ഏറ്റുവാങ്ങേണ്ടി വന്നെന്നാണ് പരാതിക്കാർ പറയുന്നത്.
https://www.facebook.com/Malayalivartha