സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം..... നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍... മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കും കൃത്യമായി ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം..... നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍.. മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കും കൃത്യമായി ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശനനടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം.
സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരല്‍ അനുവദിക്കില്ല. കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴാഴ്ച 236 കേസെടുത്തു. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. മുഖാവരണം ധരിക്കാത്തതിന് 862 പേര്‍ക്ക് പിഴ ചുമത്തി.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്നവര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ കഴിയുന്നുണ്ടെങ്കില്‍ ആദ്യ ഏഴുദിവസം ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം.
ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തേയുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.
പ്രതിദിന കോവിഡ് പരിശോധന വര്‍ധിപ്പിക്കും. കഴിഞ്ഞദിവസം 33,699 ആര്‍.ടി.പി.സി.ആര്‍. പരിശോധനയുള്‍പ്പെടെ 60,554 പരിശോധന നടത്തി. സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂവെന്നാണ് കണക്കാക്കിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാന്‍ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം.അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകള്‍ വീണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് രോഗബാധ വ്യക്തമായത്.
മാര്‍ച്ച് മൂന്നിന് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച മുഖ്യമന്ത്രിക്ക് രണ്ടാമത്തെ ഡോസിനുള്ള ദിവസമാകുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്തസമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























