പി ജയരാജന്‍ എങ്ങോട്ട്.... കണ്ണൂര്‍ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന പി ജയരാജന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കണ്ണില്‍ കരടായി മാറുന്നു

ഇന്നലെകളില്‍ കണ്ണൂര്‍ സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന പി ജയരാജന്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കണ്ണില്‍ കരടായി മാറുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചതിനു പിന്നാലെ ഫലപ്രഖ്യാപനത്തിനുശേഷം പി ജയരാജന്‍ എങ്ങനെ, എവിടെ എന്ന ചോദ്യം പോലും അകത്തളങ്ങളില്‍ ഉയരുകയാണ്.
ടിപി ചന്ദ്രശേഖരന്റെ ഉള്‍പ്പെടെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെവരെ അതിദാരുണ കൊലപാതകങ്ങളോട് ചേര്‍ത്ത് വിമര്‍ശനങ്ങള്‍ ഉയരുന്ന പി ജയരാജനെ ഇനി എത്ര നാള്‍ സിപിഎം ഉള്‍ക്കൊള്ളും എന്നതാണ് പ്രസക്തം.
പി ജയരാജന്‍ പാര്‍ട്ടി വിടുമോ അതോ പാര്‍ട്ടിക്കുള്ളില്‍ ഒതുങ്ങുമോ അതോ പാര്‍ട്ടിക്കു പുറത്താകു. അതിനിര്‍ണായകമായ വഴിത്തിരിവിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സൂചന.
മേയ് രണ്ടിന് തെരഞ്ഞടുപ്പ് ഫലം വരുമ്പോള്‍ മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ്, കൂത്ത്പറമ്പ് മണ്ഡലങ്ങളിലെ ബൂത്തുതല വോട്ടുകള്‍ വരെ വിചാരണ ചെയ്യപ്പെടുക ജയരാജനോടു ചേര്‍ത്തുവായിച്ചായിരിക്കും.
ഇലക്ഷന്‍ കാലത്ത് പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക വിചാരണകളും ജയരാജന്റെ പടംവെട്ട ഫ്ളേക്സും പിണറായി വിജയന്റെ തലവെട്ടിയ ഫ്ളക്സും മാത്രമല്ല ജയരാജന്റെ ആര്‍മി ചെയ്ത വോട്ടുകളുടെ നിലയും നിലവാരവും സിപിഎം തലനാരിഴ കീറുമെന്ന് വ്യക്തമാണ്.
പാര്‍ട്ടി വോട്ടുകളിലും പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുകളിലും ചോര്‍ച്ചയുണ്ടായാല്‍ ശിക്ഷ പി ജയരാജനില്‍ വന്നു ചേരുമെന്ന് തീര്‍ച്ചയാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്തലോ അതോ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തലോ എന്നതാണ് ആ സാഹചര്യത്തില്‍ കാത്തിരുന്നു കാണേണ്ടത്.
കണ്ണൂരിലെ അഞ്ചു പാര്‍ട്ടി മണ്ഡലങ്ങളില്‍ വോട്ടുചോര്‍ച്ചയുണ്ടായതായുള്ള വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. സ്വന്തം മകനെതിരേ ജയരാജന്‍ നടത്തിയ പ്രതികരണത്തിനു പിന്നാലെയാണ് മന്‍സൂറിന്റെ കൊലപാതകത്തിലും പി ജയരാജന്‍ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ അന്‍പതോളം കൊലപാതകങ്ങളില്‍ കണ്ണൂരിലെ ഒരു നിര പ്രമുഖ നേതാക്കള്‍ക്കും പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്കാളിത്തമുള്ളതായ വിമര്‍ശനം ബാക്കി നില്‍ക്കെയാണ് കൊലപാതക രാഷ്ട്രീയം വീണ്ടും വിചാരണയ്ക്കെടുത്തിരിക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇമേജ് തകര്‍ക്കാനും ഇതുവഴി ബിജെപി വളരാനും ഇടയാക്കിയത് മൃഗീയമായ കൊലപാതകങ്ങളിലെ സിപിഎം പങ്കാളിത്തമാണെന്ന പൊതുവിമര്‍ശനം പലപ്പോഴും പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ത്ഥിയാവാത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പാര്‍ട്ടി അണികളും അനുഭാവികളും വിട്ടുനില്‍ക്കണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍ പറഞ്ഞതൊക്കെ വെറും നാടകം. പിജെ ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതും പിണറായി മുഖവിലയ്ക്കെടുത്തില്ല.
കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടറിയായിരിക്കെ പിണറായിയെയും പാര്‍ട്ടിയെയുംകാള്‍ കണ്ണൂരില്‍ പി ജയരാജന്റെ ആള്‍പ്രമാണിത്തം വളരുന്നതിനെതിരെ കടുത്ത വിമര്‍ശനം അഞ്ചു വര്‍ഷമായി പിണറായിക്കും അദ്ദേഹത്തിന്റെ ലോബിക്കുമുണ്ട്. സ്വര്‍ണം കായിക്കുന്ന മരമാണെങ്കിലും പുരയ്ക്കു നേരെ ചെരിഞ്ഞുവന്നാല്‍ വെട്ടിമാറ്റുമെന്ന് പിണറായി പി ജയരാജനെ ഉന്നം വെച്ച് രണ്ടു വര്‍ഷം മുന്‍പ് പറഞ്ഞിരുന്നു.പി ജയരാജനു മാത്രമല്ല ജയരാജന്റെ സഹോദരി പി സതീദേവിക്കും സിപിഎം നിയമസഭയില്‍ സീറ്റ് നിഷേധിച്ചിരുന്നു.
ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനക്ക് വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല. അതിനാല്‍ തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണമെന്ന് പി ജയരാജന്‍ അഭ്യര്‍ഥിച്ചെങ്കിലും പാര്‍ട്ടിയ്ക്കുള്ളിലെ മറ്റൊരു വിഭാഗീയ നീക്കമായാണ് പിണറായി ഇതൊക്കെ കണ്ടിരുന്നത്. .
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ എം.ബി. രാജേഷ്, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍ എന്നിവര്‍ക്കു കിട്ടിയ ഇളവ് ജയരാജന്റെ കാര്യത്തില്‍ ഉണ്ടായില്ല.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല മറ്റൊരാളെ ഏല്‍പിച്ചുകൊണ്ടല്ല, സ്ഥാനം രാജിവയ്പിച്ചു കൊണ്ടാണ് ജയരാജനെ മത്സരിപ്പിച്ചത്. അതുകൊണ്ട് വടകരയില്‍ തോറ്റ ശേഷം സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്താനും കഴിഞ്ഞില്ല.ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയ്ക്കെതിരെ പി. ജയരാജന്‍ നിലപാടെടുത്തതും പാര്‍ട്ടിയില്‍ വലിയ വിവാദമുണ്ടാക്കി.
"
https://www.facebook.com/Malayalivartha