അന്ന് മുഹമ്മദ് ഇന്ന് ഐസക്. ..രാമനില്‍ നിന്ന് കാശി വിശ്വനാഥനിലേയ്ക്ക്... രണ്ടിടത്തും മലയാളികളുടെ കയ്യൊപ്പ്... 1976-77 കാലഘട്ടത്തില്‍ എഎസ്‌ഐ സര്‍വേ നടത്തിയപ്പോള്‍ കെ കെ മുഹമ്മദ് എന്ന മലയാളിയും ആ ടീമിലെ ഒരംഗമായിരുന്നു. സര്‍വേ ഒക്കെ പൂര്‍ത്തിയാക്കി പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ വിഷയത്തില്‍ കെ കെ മുഹമ്മദ് വെളിപ്പെടുത്തല്‍ നടത്തുന്നത്.
'വിവാദഭൂമിയില്‍ ഖനനവും പര്യവേക്ഷണവും നടത്തുന്നതിനിടെ അവിടെ നിന്ന് പൗരാണിക ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിരുന്നു' എന്നതായിരുന്നു ആ വെളിപ്പെടുത്തല്‍. ഒരു മുസ്ലിം ആയ കെ കെ മുഹമ്മദ്, അതും അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദമുള്ള ഒരാള്‍ അതുതന്നെ ആവര്‍ത്തിച്ചപ്പോള്‍, ആ വെളിപ്പെടുത്തല്‍ ഏറെ കോലാഹലങ്ങള്‍ക്ക് വഴിയൊരുക്കി. അന്നത്തെ തന്റെ കണ്ടെത്തലുകളെപ്പറ്റി ഇന്നും കെ കെ മുഹമ്മദ് തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമാണ് സംസാരിക്കാറുള്ളത്.
ആദ്യത്തെ ഖനനം നടന്നത് എഴുപതുകളിലാണ്. എന്നാല്‍, രണ്ടാം ഘട്ട ഖനനം 2003-ല്‍ നടന്നപ്പോള്‍ അതില്‍ ആദ്യ ഖനനത്തില്‍ പങ്കെടുത്തതിന്റെ മൂന്നിരട്ടി മുസ്ലിം ആര്‍ക്കിയോളജിസ്റ്റുകള്‍, എഎസ്‌ഐയില്‍ ജോലി ചെയ്തിരുന്നവര്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട്, ഖനനഫലങ്ങളില്‍ ഒരു സംശയത്തിന് ഇടയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച കെ കെ മുഹമ്മദ് വിശ്രമജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ കാശിയിലേത് ചരിത്രനിയോഗമെന്ന് ഡോ.സി.ഐ. ഐസക്.
അരവിന്ദ മഹര്‍ഷിയുടെ ദര്‍ശനങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് രാജ്യത്തുണ്ടാകുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗം ഡോ.സി.ഐ. ഐസക്. അയോധ്യയില്‍ സംഭവിച്ചതും കാശിയില്‍ ഇനി സംഭവിക്കാന്‍ പോകുന്നതും ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന അരവിന്ദ മഹര്‍ഷിയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ലോകം കീഴടക്കിയ മഹാമാരിക്ക് പ്രതിരോധ മരുന്ന് നിര്‍മിച്ച് നല്‍കി രാജ്യം ലോകത്തിന് മുന്നില്‍ നേട്ടം കൈവരിച്ചിരിക്കുകയാണ്. രാജ്യത്തിനുമേല്‍ വൈദേശിക ശക്തികള്‍ സൃഷ്ടിച്ച ചിഹ്നങ്ങള്‍ നീക്കിയെടുക്കുന്നതിലും വിജയം കൈവരിച്ചു തുടങ്ങിക്കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം രാഷ്ട്രത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിലൂടെയാണ് അയോധ്യയില്‍ ക്ഷേത്രമായിരുന്നുവെന്ന ചരിത്രസത്യം ലോകം അറിഞ്ഞത്.
കാശി വിശ്വനാഥ ക്ഷേത്രത്തോട് അനുബന്ധിച്ച് നിര്‍മിച്ചിട്ടുള്ള ഗ്യാന്‍വ്യാപി മസ്ജിദില്‍ പര്യവേഷണം നടത്തുന്നതിന് പുരാവസ്തു വകുപ്പിന് അനുമതി നല്‍കിയ കോടതി വിധി കാശിയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ഡോ.സി.ഐ. ഐസക് പ്രമുഖ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പുരാവസ്തു വകുപ്പ് നടത്തുന്ന പര്യവേഷണം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വഴിയൊരുക്കും. ഇത് സംഭവിച്ചേ പറ്റൂ, ചരിത്രപരമായ നിയോഗമാണ്, അദ്ദേഹം വ്യക്തമാക്കി.
ഇനി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയില്‍ കൂടി പുരാവസ്തു വിഭാഗത്തിന്റെ ഗവേഷണത്തിനുള്ള സാഹചര്യം രൂപപ്പെടണം. അതും സംഭവിക്കും. കാരണം, ഭാരത സംസ്‌കാരത്തിന്റെ ചവിട്ടിയരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് മഥുര. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്തിന്റെ നഷ്ടപ്പെട്ട സാംസ്‌കാരിക മുഖം ഒന്നൊന്നായി തിരിച്ചെടുക്കുന്ന നൂറ്റാണ്ടായി 2021 മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.