സര്‍വേ, ഭരണത്തുടര്‍ച്ച, വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ...വീണ്ടും മന്ത്രിയായി ജലീല്‍.... അങ്ങനെ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ സ്വപ്‌നം കണ്ട് നടക്കുമ്പോഴാണ് രണ്ടു പേര്‍ക്കും രണ്ടു തരത്തിലെങ്കിലും തിരിച്ചടി. ഓര്‍മ വരുന്നത് ഭാഗ്യലവാന്‍ സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന്‍െ ജാതകയോഗമാണ് അലഭ്യലഭ്യശ്രീ. എല്ലാം കിട്ടി എന്നു കരുതും- ഒന്നും കിട്ടില്ല. ഭാഗ്യമുണ്ട്. യോഗമില്ല. ..
സര്‍വേ, ഭരണത്തുടര്‍ച്ച, വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ...വീണ്ടും മന്ത്രിയായി ജലീല്‍. അങ്ങനെ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ സ്വപ്‌നം കണ്ട് നടക്കുമ്പോഴാണ് രണ്ടു പേര്‍ക്കും രണ്ടു തരത്തിലെങ്കിലും തിരിച്ചടി. ഓര്‍മ വരുന്നത് ഭാഗ്യലവാന്‍ സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന്‍െ ജാതകയോഗമാണ് അലഭ്യലഭ്യശ്രീ. എല്ലാം കിട്ടി എന്നു കരുതും- ഒന്നും കിട്ടില്ല. ഭാഗ്യമുണ്ട്. യോഗമില്ല. ..
മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ക്യാപ്റ്റന്റെ മികവ് തന്നെയാണ് എല്ലാം നേട്ടത്തിന് കാരണമെന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും. അപ്പോഴാണ് ചില ഇഫക്ടുകള്‍ വിടാതെ പിന്‍തുടരുന്നതെന്ന് സാരം. സര്‍ക്കാരിനും മന്ത്രിസഭയ്ക്കും തീരാനാണേക്കേടുണ്ടാക്കിയവരെ ചുമന്നാല്‍ ഇങ്ങനിരിക്കും കാര്യങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്. തീര്‍ന്നില്ല മാന്‍ഡ്രേക്ക് ഇഫക്ടെന്ന് മറ്റുചിലര്‍.
എന്തായാലും മുഖ്യനും ജലീലിനും എന്തൊരു യോഗമാണോ എന്തോ. ഒരാള്‍ക്ക് അതായത് മുഖ്യമന്ത്രിക്ക് തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തില്‍ നോട്ടീസ് വന്നതോടെ പാര്‍ട്ടി ഒരു വശത്ത് വെട്ടിലായിരിുക്കുന്നു.
പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ പരാതി പരിഗണിച്ചാണ് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് പിണറായി വിജയനെതിരെ പരാതി നല്‍കിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
തീര്‍ന്നില്ല സതീശന്‍ പാച്ചേനി വക വേറെയും അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷനില്‍ വേറൊരു പരാതിയുമുണ്ട്. വോട്ടു ചെയ്ത ശേഷം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ചട്ട ലംഘനമാണെന്നും നടപടി വേണമെന്നുമാണു യുഡിഎഫിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ആണു ചട്ടലംഘനം ആകുന്നതെന്നു പരാതിയില്‍ ആരോപിക്കുന്നു.
വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന തരത്തിലുള്ള അഭ്യര്‍ഥനകളോ പരാമര്‍ശങ്ങളോ പാടില്ലെന്നാണ് ഈ ഭാഗത്തു നിഷ്‌കര്‍ഷിക്കുന്നത്. വോട്ടെടുപ്പിന്റെ തുടക്കത്തില്‍ തന്നെ നടത്തിയ പരാമര്‍ശം ബോധപൂര്‍വമാണെന്നും നടപടി വേണമെന്നും സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
തീര്‍ന്നില്ല ഇപ്പോഴിതാ ജലീലിന് അടുത്ത പണി. നിയമപരമായും ധാര്‍മികമായും മന്ത്രി കെ.ടി. ജലീലിനെ പ്രതിസന്ധിയിലാക്കുന്നതാണ് ലോകായുക്തയുടെ റിപ്പോര്‍ട്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നതതത്. അഴിമതിനിരോധനത്തിനുവേണ്ടി നിയമപരമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടേതാണ് റിപ്പോര്‍ട്ടെന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്. വെറുതെയുള്ള കണ്ടെത്തലല്ല ലോകായുക്ത നടത്തിയിരിക്കുന്നത്. മറിച്ചൊരു പ്രഖ്യാപനമാണെന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കെ.ടി. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നതരത്തിലുള്ള ലോകായുക്തയുടെ റിപ്പോര്‍ട്ട് അപൂര്‍വമാണെന്ന് സുപ്രീംകോടതി അഭിഭാഷകനായ എം.ആര്‍. അഭിലാഷ് പറഞ്ഞു. ലോകായുക്തയുടെ റിപ്പോര്‍ട്ടിനെതിരേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാം. മധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാനും പരിമിതികളുണ്ട്. 13-േന ഇനി ഹൈക്കോടതി സിറ്റിങ് ഉള്ളൂ. അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്നനിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകായുക്തയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുള്ളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം.
ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വെക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടില്‍ പറയുന്നത്. ഭരണഘടനയുടെ മൂന്നാമത്തെ ഷെഡ്യൂളില്‍ ഉള്‍പ്പെട്ട സത്യപ്രതിജ്ഞാ ലംഘനം ജലീലിന്റെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വകുപ്പ് മാറ്റി പ്രശ്നം പരിഹരിക്കാന്‍പോലും കഴിയാത്ത പ്രതിസന്ധിയാണത്.