ഡെന്തല്‍ ക്ലിനിക്കിലേക്ക് പോയ 21-കാരി അപ്രതീക്ഷമായിട്ട് ഒരുമാസം, ഇതുവരെയും യാതൊരു തുമ്പും കിട്ടാനാകാതെ പോലീസ്; ബന്ധുക്കൾ പ്രതിഷേധത്തിൽ, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കുടുംബം

വളാഞ്ചേരിയില്‍ നിന്ന് ഇരുപത്തൊന്നുകാരിയെ കാണാതായിട്ട് ഒരു മാസം ആകുന്നു. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതൽ കാണാതാകുന്നത്. പതിവ് പോലെ വളാഞ്ചേരിയിലെ ക്ലിനിക്കിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു സുബീറ.
വീടിന് 100 മീറ്റര്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടിലെ സിസിടിവിയില്‍ സുബിറ പോകുന്നതിന്റെ ദൃശ്യങ്ങള്‍ കാണാൻ കഴിയുന്നുണ്ട്, പക്ഷെ പിന്നീട് സുബിറയെ ആരും കാണുന്നില്ല.
ഒരു ഡെന്തല്‍ ക്ലിനിക്കില്‍ അസിസ്റ്റന്‍റായി ജോലി ചെയ്തു വരികയായിരുന്ന സുബിറ. ജോലി സ്ഥലത്തു എത്തുന്ന സമയം കഴിഞ്ഞിട്ടും സുബിറയെ കാണാതായതോടെ സഹപ്രവര്‍ത്തകര്‍ യുവതിയുടെ ഫോണിലേക്കു വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് ഡെന്തല്‍ സുബിറയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് വീട്ടില്‍നിന്ന് ഇറങ്ങിയ സുബിറയെ കാണാതാകുന്നതും. സഹപ്രവര്‍ത്തകര്‍ക്കും വീട്ടുകാര്‍ക്കും മനസിലാകുന്നത്.
വിദേശത്തായിരുന്ന സുബിറ ഫര്‍ഹത്തിന്റെ പിതാവ് കബീര്‍ മകളുടെ തിരോധാനം അറിഞ്ഞ് നാട്ടില്‍ എത്തിയിരുന്നു. സുബിറ തങ്ങളോട് പറയാതെ എങ്ങോട്ടും പോകില്ലെന്നും, ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സുബിറയെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണമാണ് പൊലീസ് നടത്തുകയാണ്. സുബിറയുടെ ദൃശ്യം അയല്‍വീട്ടിലെ സി സി ടി വിയില്‍ മാത്രമാണ് പതിഞ്ഞിരിക്കുന്നതും. ഇതാണ് പൊലീസിനെ കുഴയ്ക്കുന്ന കാര്യം.
വളാഞ്ചേരിയിലെ ബസ് സ്റ്റാന്‍ഡിന് പരിസരത്തെ കടകളിലൊന്നും രാവിലെ എട്ടിനും പത്തിനും ഇടയില്‍ സുബിറയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് വളാഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമെല്ലാം വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകളും മെസേജുകളും സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് പരിശോധിച്ചതായിരുന്നു. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നുമാണ് സുബിറയുടെ കുടുംബം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.
https://www.facebook.com/Malayalivartha