Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂട്ടുകാരനായ നൗഫലിനെ മുഹമ്മദ് സല്‍മാന്‍ ക്വാര്‍ട്ടേഴിസില്‍ നിന്നും വിളിച്ചിറക്കി ഊരകം മലയിലെ എരുമപ്പാറയിലെത്തി... ഇരുവരും കഞ്ചാവ് വലിച്ച് ലഹരിയിലമര്‍ന്ന് തര്‍ക്കമുണ്ടായി, തര്‍ക്കത്തിനൊടുവില്‍ സല്‍മാന്‍ നൗഫലിനെ അടിച്ചു വീഴ്ത്തി താഴേക്ക് തള്ളിയിട്ടു, ഒടുവില്‍ സംഭവിച്ചത്.....

11 APRIL 2021 10:45 AM IST
മലയാളി വാര്‍ത്ത

കൂട്ടുകാരനായ നൗഫലിനെ മുഹമ്മദ് സല്‍മാന്‍ ക്വാര്‍ട്ടേഴിസില്‍ നിന്നും വിളിച്ചിറക്കി ഊരകം മലയിലെ എരുമപ്പാറയിലെത്തി... ഇരുവരും കഞ്ചാവ് വലിച്ച് ലഹരിയിലമര്‍ന്ന് തര്‍ക്കമുണ്ടായി, തര്‍ക്കത്തിനൊടുവില്‍ സല്‍മാന്‍ നൗഫലിനെ അടിച്ചു വീഴ്ത്തി താഴേക്ക് തള്ളിയിട്ടു, ഒടുവില്‍ സംഭവിച്ചത്.....

യുവാവിനെ കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസില്‍ സുഹൃത്ത് അറസ്റ്റിലായി. ആലപ്പുഴ നൂറനാട് ആദിക്കാട് കുളങ്ങര പൊന്മാന കിഴക്കേത്ത് താജുദ്ദീന്റെ മകനും എടരിക്കോട് പുതുപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ നൗഫലി(18)ന്റെ മൃതദേഹമാണ് കഴിഞ്ഞ നാലിന് ഊരകം മലയിലെ കൊക്കയില്‍ കണ്ടെത്തിയത്.

 

 

സംഭവത്തില്‍ വഴിക്കടവ് ഒറ്റയില്‍ അസ്ലം ബാഷയുടെ മകനും എടരിക്കോട് ഒറ്റത്തെങ്ങിനു സമീപം താമസക്കാരനുമായ മുഹമ്മദ് സല്‍മാനാ(22)നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നതിങ്ങനെ: കഴിഞ്ഞ മൂന്നിനു വൈകുന്നേരം അഞ്ചരയോടെ നൗഫലിനെ മുഹമദ് സല്‍മാന്‍ ക്വാര്‍ട്ടേഴ്സില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ഇരുവരും ബൈക്കില്‍ ഊരകം മലയിലെ എരുമപ്പാറയില്‍ എത്തുകയും കഞ്ചാവ് വലിക്കുകയും ചെയ്തു.

 

 



ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍ നൗഫലിനെ അടിച്ചുവീഴ്ത്തി. നൗഫലിന്റെ തല മൂന്നു തവണ പാറയില്‍ ഇടിച്ചതിനാല്‍ മാരകമായ മുറിവുണ്ടാവുകയും രക്തം വാര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. പിന്നീട് നൗഫലിനെ സല്‍മാന്‍ താഴേക്കു തള്ളിയിട്ടു. എന്നാല്‍, മൃതദേഹം പുല്ലില്‍ തടഞ്ഞു നിന്നു.

മുഹമ്മദ് സല്‍മാന്‍ വീണ്ടും താഴെയെത്തി മൃതദേഹം നാല്‍പത് മീറ്ററോളം താഴ്ചയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കിടത്തി. തുടര്‍ന്ന് ഒറ്റത്തെങ്ങില്‍ ബൈക്കിലെത്തിയ സല്‍മാന്‍ ഉമ്മയെ കൂട്ടി ബാപ്പയുടെ നാടായ മൈസൂരിലേക്കു പോയി. അതേസമയം നൗഫല്‍ വീട്ടിലെത്താത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി. വീണു കിടന്ന നൗഫലിന്റെ ഫോണ്‍ ഊരകം മലയില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക് ലഭിക്കുകയും ഫോണ്‍ ബെല്ലടിക്കുന്നത് അദ്ദേഹം എടുക്കുയും ചെയ്തു.

 



തുടര്‍ന്നാണ് നാട്ടുകാരുടെ അന്വേഷണം എരുമപ്പാറയിലേക്കെത്തുന്നത്. ഫോണ്‍ ഊരകം മലയില്‍നിന്നു ലഭിച്ചതറിഞ്ഞ് നൗഫലിന്റെ ഉമ്മ നാലിന് വൈകിട്ട് വേങ്ങര പോലീസ് സ്റ്റേഷനില്‍ മകനെ കാണാനില്ലെന്നു പരാതി നല്‍കി.

അതേസമയം തന്നെ വഴിയില്‍ രക്തക്കറ കണ്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സ്റ്റേറ്റ്മെന്റ് എടുക്കുന്നതിന് ഹാജരാകണം എന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതി വേങ്ങര പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

 



തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി മലപ്പുറം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കേസന്വേഷണത്തിനായി നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇന്നലെ ഊരകം എരുമപ്പാറയിലും പുതുപ്പറമ്പിലെ നൗഫലിന്റെ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends