Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഈ കവിളിനും കീഴ്ചുണ്ടിനും ഇടയ്ക്കു തുറിച്ചു നിൽക്കുന്ന ക്യാൻസറിനിടയിലൂടെ ഒരു ദ്വാരം രൂപപ്പെട്ടിരിക്കുന്നു. അതിലൂടെ ക്യാൻസറിനാൽ വലയം ചെയ്യപ്പെട്ട പല്ലുകൾ ദൃശ്യമാണ്. മാത്രമല്ല, അതിലൂടെ ഉമിനീർ യാതൊരു തടസ്സവുമില്ലാതെ പുറത്തേക്ക് ഒഴുകുന്നുമുണ്ട്...കാൻസർ രോഗിയെ ഈ അവസ്ഥയിൽ എത്തിച്ച ‘ഉഡായിപ്പ്’ ചികിത്സ, സൂക്ഷിക്കുക’: വൈറലായി കുറിപ്പ്

11 APRIL 2021 11:57 AM IST
മലയാളി വാര്‍ത്ത

കാൻസർ രോഗിയായ അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്നു വച്ചാൽ ഒരു കവിൾ മുഴുവൻ, താടി എല്ലടക്കം കീഴ്ചുണ്ട് മൊത്തമായും മേൽചുണ്ട് ഭാഗികമായും കവിളിനു പുറത്തെ തൊലിയിലും കാൻസർ ആയിരിക്കുന്നു. ഈ കവിളിനും കീഴ്ചുണ്ടിനും ഇടയ്ക്കു തുറിച്ചുനിൽക്കുന്ന കാൻസറിനിടയിലൂടെ ഒരു ദ്വാരം രൂപപ്പെടുകയും ചെയ്തു. അതിലൂടെ കാൻസറിനാൽ വലയം ചെയ്യപ്പെട്ട പല്ലുകൾ ദൃശ്യമാകുന്നു. മാത്രമല്ല, അതിലൂടെ ഉമിനീർ യാതൊരു തടസ്സവുമില്ലാതെ പുറത്തേക്ക് ഒഴുകുന്നുമുണ്ട്. കഴുത്തിൽ രണ്ടുവശങ്ങളിലും വലിയ വലിയ കഴലകൾ ഞണ്ടുകളെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്നു.

സ്കാൻ ചെയ്താൽ അറിയാം വേറെ എവിടെയൊക്കെ ഞണ്ടുകൾ പോയിട്ടുണ്ടെന്നും മുട്ടകൾ ഇട്ടിട്ടുണ്ടെന്നും. ജനുവരി മുതൽ ഉഡായിപ്പിന്റെ ഇര ആണെങ്കിലും ഇത്രയുമായതിനു ശേഷം ഇന്നലെ മാത്രമാണ് അദ്ദേഹത്തിനും കുടുംബത്തിനും ആ ഉടായിപ്പു ചികിത്സയിൽ വിശ്വാസം നഷ്ടപ്പെട്ടതും തന്റെ അസുഖം കൂടുകയാണ്, കുറയുകയല്ല എന്ന ബോധം വന്നതും. ഓസോൺ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർ സന്തോഷ് കുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഡോക്ടർ സന്തോഷ് കുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം;

ഇന്നലെയാണ് ഒരു പുതിയ ഉഡായിപ്പിനെ കുറിച്ച് വിവരം കിട്ടിയത്. ചൂടോടെ പങ്കുവയ്ക്കണം എന്ന് കരുതിയതാണ്. തിരക്കിൽ ആയിരുന്നു. എന്നാലും ഇതൊക്കെ നിങ്ങളോടു പറയാതെ എങ്ങനെ ഉറക്കം വരും. പാലക്കാട് നിന്നും വരുന്ന അമ്പതു വയസുകാരൻ ആണ് പറ്റിക്കപ്പെട്ടവൻ. ആള് അഭ്യസ്ത വിദ്യൻ ഒക്കെ ആണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം. ഉഡായിപ്പുകൾക്കു തല വച്ച് കൊടുക്കുന്നതിൽ വിദ്യാഭ്യാസത്തിനോ അവർ ചെയ്യുന്ന ജോലിക്കോ അവരുടെ സമൂഹത്തിലെ അവസ്ഥകളോ ബാധകമല്ല എന്നീ ഉഡായിപ്പിന്റെ ഉസ്താദുകൾക്ക് വളരെ നന്നായറിയാം. അതാണല്ലോ അവരുടെ ട്രേഡ് സീക്രെട്ട്.

നമ്മുടെ ഈ ഉഡായിപ്പിന്റെ ഇര, കഴിഞ്ഞ ജനുവരിയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പോകുകയും കവിളിൽ കാൻസർ ആണെന്ന് ബയോപ്സി എടുത്തു ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. അന്ന് സി ടി സ്കാൻ മുതലായ ടെസ്റ്റുകളും ടിയാൻ ചെയ്തിട്ടുണ്ട്. അന്നത്തെ ടെസ്റ്റുകളിൽ നിന്നും മനസിലായത് അന്നേ അത്യാവശ്യം വലുതായ ഒരു ഐറ്റമാണ് കവിളിൽ പിടിച്ചിരിക്കുന്നത് എന്നാണ്.

അദ്ദേഹം തുറന്നു പറഞ്ഞില്ലെങ്കിലും അതിനു മുൻപും ടിയാൻ വേറെ ഏതെങ്കിലും ഉഡായിപ്പുകൾക്കു ഇര ആയിട്ടുണ്ടോ ആവോ. കാരണം ഇത്തരം ഇരകൾക്കു ഇതൊന്നും പുത്തരി ആവാൻ വഴിയില്ല. ആധുനിക വൈദ്യ ശാസ്ത്രത്തോടുള്ള വിരോധം, പേടി, പുച്ഛം... ഒക്കെയാണവരുടെ മുഖമുദ്ര. അതുകൊണ്ടവർ വീണ്ടും വീണ്ടും ഇരകൾ ആയി കൊണ്ടിരിക്കും. പക്ഷേ, കാൻസർ അത് തിരുത്തും. കാരണം മൂപ്പർക്ക് അധികം സമയമില്ല. മൂപ്പരുടെ പണി തുടരും, ഇരകളുടെ ജീവിതവും.

ഇന്നലെ അദ്ദേഹത്തിന്റെ അവസ്ഥ എന്താണെന്നു വച്ചാൽ ഒരു കവിൾ മുഴുവൻ, താടി എല്ലടക്കം , കീഴ്ചുണ്ട് മൊത്തമായും മേൽചുണ്ട് ഭാഗികമായും കവിളിനു പുറത്തെ തൊലിയിലും കാൻസർ ആണ്. ഈ കവിളിനും കീഴ്ചുണ്ടിനും ഇടയ്ക്കു തുറിച്ചു നിൽക്കുന്ന ക്യാൻസറിനിടയിലൂടെ ഒരു ദ്വാരം രൂപപ്പെട്ടിരിക്കുന്നു. അതിലൂടെ ക്യാൻസറിനാൽ വലയം ചെയ്യപ്പെട്ട പല്ലുകൾ ദൃശ്യമാണ്. മാത്രമല്ല, അതിലൂടെ ഉമിനീർ യാതൊരു തടസ്സവുമില്ലാതെ പുറത്തേക്ക് ഒഴുകുന്നുമുണ്ട്.. കഴുത്തിൽ രണ്ടു വശങ്ങളിലും വലിയ വലിയ കഴലകൾ ഞണ്ടുകളെപ്പോലെ അള്ളിപ്പിടിച്ചിരിക്കുന്നു.

സ്കാൻ ചെയ്താൽ അറിയാം വേറെ എവിടെ ഒക്കെ ഞണ്ടുകൾ പോയിട്ടുണ്ടെന്നും മുട്ടകൾ ഇട്ടിട്ടുണ്ടെന്നും. ജനുവരി മുതൽ ഉഡായിപ്പിന്റെ ഇര ആണെങ്കിലും ഇത്രയുമായതിനു ശേഷം ഇന്നലെ മാത്രമാണ് അദ്ദേഹത്തിനും കുടുംബത്തിനും ആ ഉടായിപ്പു ചികിത്സയിൽ വിശ്വാസം നഷ്ടപ്പെട്ടതും തന്റെ അസുഖം കൂടുകയാണ്, കുറയുകയല്ല എന്ന ബോധം വന്നതും. അപ്പോൾ നമ്മൾ പറഞ്ഞു വന്ന അഭ്യസ്ത വിദ്യൻ ആയ ഈ ഇര, തൃശൂർ മെഡിക്കൽ കോളജിൽ നിന്നും നേരെ പോയത് പൊള്ളാച്ചിയിലേക്കാണത്രെ. ഓസോൺ ചികിത്സ.

ഈ ഓസോൺ എന്ന് പറഞ്ഞാൽ എന്താണെന്നു പല സ്കൂൾ കുട്ടികൾക്ക് പോലും അറിയാം. നമ്മുടെ ഇരകൾക്കു മാത്രം അതൊന്നും അറിയാൻ കഴിയാറില്ല. അവർ എത്ര പഠിച്ചാലും ഏതൊക്കെ ഡിഗ്രികൾ ഏറ്റുവാങ്ങിയാലും അന്നവരെ സ്വാധീനിക്കുന്ന ഏതെങ്കിലും ബന്ധുവോ അയൽ പക്കക്കാരനോ പറയുന്നത് അവർ കണ്ണുമടച്ചു കേൾക്കും. തലയും കഴുത്തും നീട്ടി നീട്ടി കൊടുക്കും. ഈ ഉഡായിപ്പുകാരൻ വളരെ ബുദ്ധിപരമായി അദ്ദേഹത്തിന്റെ ഇരകളെ പറ്റിക്കുക കൂടി ചെയ്യുന്നുണ്ട്. ചികിത്സ തുടങ്ങി ഇടയ്ക്കിടെ കാർസിനോ എമ്പ്രയോനിക് ആന്റിജൻ (CEA ) എന്ന ടെസ്റ്റും ചെയ്ത്. അതാണ് കാൻസർ കോശങ്ങളുടെ ശരീരത്തിലെ അളവുകോൽ എന്നൊക്കെ നമ്മുടെ പാവം ഇരയെ പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ട്.

ഈ CEA യും വായിലെ അല്ലെങ്കിൽ കവിളിലെ ക്യാൻസറും തമ്മിൽ യാതൊരു ബന്ധവും ഇല്ല. അത് ചില വയറിലെ ക്യാൻസറുകൾക്കു FOLLOW UP സമയത്തു ചെയ്യുന്ന ടെസ്റ്റ് ആണ്. അപ്പോൾ പറയാൻ ഉദ്ദേശിച്ചത് ഇത്രയുമാണ്. "പുതിയ ഉഡായിപ്പ് ചികിത്സ- ഓസോൺ ചികിത്സ പൊള്ളാച്ചിയിൽ ലഭ്യമാണ്. ജീവൻ വേണ്ടവർ, അസുഖം മാറണം എന്ന് ആഗ്രഹമുള്ളവർ ആ വഴി പോകരുത്. ആരെങ്കിലും പോവുന്നതായി നിങ്ങളുടെ അറിവിൽ പെട്ടാൽ തിരുത്തുക. വീണ്ടും വീണ്ടും ഇരകൾ ആവാൻ താല്പര്യമുള്ളവർക്ക് ഈ വിവരം ഒരു നൂലായും ഉപകാരപ്പെടും എന്ന് കരുതുന്നു.

-DR Santhosh Kumar N

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends