യന്ത്രത്തകരാറിലായ ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം
യന്ത്രത്തകരാറിലായ ലോറി നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശി റിയാസുദീന്‍ ആണ് മരിച്ചത്.
കുട്ടശ്ശേരിയിലേക്ക് കല്ലുമായി പോവുകയായിരുന്ന ലോറി യന്ത്ര തകരാര്‍ മൂലം വര്ക്ക്ഷോപ്പിലെത്തിക്കുകയായിരുന്നു. ഇതി ശരിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
റിയാസുദ്ദീനെ ഉടന്‍ തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha