Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് താങ്കള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ ആണ്...' രഞ്ജിത്തിനെ അഭിനന്ദിച്ച ഐസക്കിനെതിരെ വിമര്‍ശനം

11 APRIL 2021 12:26 PM IST
മലയാളി വാര്‍ത്ത

ജീവിതസാഹചര്യങ്ങളോളും കഷ്ടപ്പാടുകളോടും പൊരുതി റാഞ്ചിയിലെ ഐഐഎമ്മില്‍ പ്രൊഫസറായി ജോലി നേടിയ രഞ്‌ജിത്തിനെ അഭിനന്ദിച്ച് നിഅവധിപേരാണ് രംഗത്ത് എത്തുന്നത്. എന്നാൽ ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച്‌ സാമൂഹിക പ്രവര്‍ത്തകന്‍ കെ സന്തോഷ് കുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ രഞ്‌ജിത്തിന് നാലാം റാങ്ക് ഉണ്ടായിരുന്നു.

നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ 'പാര്‍ട്ടി യോഗ്യതയുള്ളവര്‍ക്ക്' നിയമനം നടത്തിയ ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ രഞ്ജിത്തിനെ അഭിനന്ദിക്കുന്നതെന്ന് സന്തോഷ് കുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സന്തോഷ് കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയ ഡോ. തോമസ് ഐസക്,
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമിതനാകുന്ന ഇതേ രഞ്ജിത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അധ്യാപക നിയമന അഭിമുഖത്തില്‍ നാലാം റാങ്ക് ഉണ്ടായിരുന്നു. നാലൊഴിവുകള്‍ ഉണ്ടായിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രഞ്ജിത്തിന് മുന്‍ഗണന ഉണ്ടായിട്ടും നിയമനം നല്‍കാതെ കാലിക്കറ്റ് സര്‍വ്വകലാശാല നിയമനങ്ങളില്‍ മുഴുവന്‍ അട്ടിമറിയും നടത്തി സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിച്ചത് താങ്കള്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷ പുരോഗമന സര്‍ക്കാര്‍ ആണ്.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെയാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമനം നടത്തിയത്. സംവരണ ക്രമവിവരപ്പട്ടികയും ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) പുറത്ത് വിട്ടിരുന്നില്ല. ഇത് ഏറെ വിവാദമാകുകയും നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത ആകുകയും ചെയ്തിരുന്നു. രഞ്ജിത്തിനെ പോലെയുള്ള യോഗ്യരായ പല സ്‌കോളേഴ്സിനും നിയമനം നല്‍കാതെ 'പാര്‍ട്ടി യോഗ്യതയുള്ള' പലര്‍ക്കുമാണ് നിയമനം നല്‍കിയത്. ഈ നിയമനങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് വന്നു. മുസ്ലിം ലീഗ് സിന്‍ഡിക്കേറ്റ് മെമ്ബര്‍ Dr. P M Rasheed Ahammad ആണ് കേസ് ഫയല്‍ ചെയ്തത്. സംവരണ ക്രമവിവരപ്പട്ടിക ( റിസര്‍വേഷന്‍ റോസ്റ്റര്‍ ) രഹസ്യ സ്വഭാവം ഉള്ളതാണെന്നും അതുകൊണ്ട് കൈമാറാന്‍ കഴിയുകയില്ലെന്നുമാണ് സര്‍വ്വകലാശാല ഹൈക്കോടതിയില്‍ പറഞ്ഞത്.

എന്തൊരു അസംബന്ധം ആണെന്ന് നോക്കണേ! പട്ടികജാതി സീറ്റുകളില്‍ നിയമനം നടക്കേണ്ടുന്ന പല പോസ്റ്റുകളിലേക്കും 'മതിയായ യോഗ്യരായവര്‍' ഇല്ലാത്തതു കൊണ്ടു ആ പോസ്റ്റുകള്‍ ഒഴിച്ചിടുകയാണ് സര്‍വ്വകലാശാല ചെയ്തത്. നിയമനം നേടിയ യോഗ്യരേക്കാള്‍ യോഗ്യതയുള്ള എസ് സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് ഉണ്ടായിരുന്ന ടി എസ് ശ്യാമിനെ T S Syam Kumar പോലുള്ളവര്‍ അന്ന് ഇന്റര്‍വ്യൂ കഴിഞ്ഞു നിയമനം ലഭിക്കാതെ പുറത്ത് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ ഈ കാണിക്കുന്നതൊന്നും ഇരട്ടത്താപ്പല്ല ; ഇതാണ് ഘടനാപരമായ ജാതീയ പുറംതള്ളല്‍.

സാമൂഹിക സാഹചര്യങ്ങളോടും സാമ്പത്തിക പിന്നാക്കാവസ്ഥകളോടും പൊരുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഇക്കണോമിക്‌സ് അധ്യാപകനായി നിയമനം നേടിയ രഞ്ജിത്തിനു ആശംസകള്‍. രഞ്ജിത്ത് ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ വ്യവസായരംഗത്തെ വിദേശനിക്ഷേപ വരവിന്റെ ഭാസ്ത്രപരമായ വിതരണത്തെ കറിച്ചുള്ള പഠനത്തില്‍ പി.എച്ച്‌.ഡി പൂര്‍ത്തിയാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends