സര്‍വശക്തന്റെ കൃപ... ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എം.എ യൂസഫലിയേയും ഭാര്യയേയും കൊണ്ടുപോകാന്‍ മാത്രം അബുദാബി രാജകുടുംബം പ്രത്യേക വിമാനം അയച്ചു; നമുക്ക് നിസാരമെങ്കിലും രാജകുടുംബത്തിന് യൂസഫലി അത്രക്ക് വേണ്ടപ്പെട്ടയാളാണ്; കണ്ണുതള്ളി മറ്റ് മുതലാളിമാര്‍

ഒരു അറബിയുടെ എങ്കിലും പ്രീതി പിടിച്ചു പറ്റാന്‍ ശ്രമിക്കാത്ത ഏത് മലയാളിയാ ഉള്ളത്. പ്രീതി പോയിട്ട് മൈന്‍ഡ് പോലും ചെയ്യില്ല അറബികള്‍. ഈ സ്ഥാനത്താണ് പ്രമുഖ വ്യവസായി എം.എ. യൂസഫലിയെ രാജകുടുംബം അതും അബുദാബി രാജകുടുംബം വിമാനമയച്ച് കൂട്ടിക്കൊണ്ടു പോയത്.
മലയാളികള്‍ മാത്രമല്ല സകല മുതലാളിമാരും ഞെട്ടിയിരിക്കുകയാണ്. യൂസഫലിയും രാജകുടുംബവും തമ്മിലുള്ള ബന്ധം അതാണ്. കഴിഞ്ഞ ദിവസം അബുദാബി രാജകുടുംബം യൂസഫലിയെ രാജ്യത്തെ മികച്ച സിവിലിയന്‍ പദവി നല്‍കി ആദരിച്ചിരുന്നു. അതിന് പുറകേയാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയും ഭാര്യ ഷാബിറയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് അബുദാബിയിലേക്ക് പോയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്ക് ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയത്.
ഹെലികോപ്ടര്‍ പൈലറ്റുമാരായ അശോക് കുമാറും കെ.ബി.ശിവകുമാറും പ്രൈവറ്റ് സെക്രട്ടറിമാരും ഇവര്‍ക്കൊപ്പം ആശുപത്രി വിട്ടു. ആരെയും ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരുന്നില്ല.
യൂസഫലി അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിലാണെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ചികിത്സ തേടേണ്ട സാഹചര്യമില്ലെന്നും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് യൂസഫലിയും ഭാര്യയും പ്രൈവറ്റ് സെക്രട്ടറിമാരും സഞ്ചരിച്ച ഹെലികോപ്ടര്‍ പനങ്ങാട് കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിക്ക് സമീപം അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥ കാരണം ചതുപ്പ് പ്രദേശത്ത് ഇടിച്ചിറക്കുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ഇന്നലെ പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാറ്റി. പനങ്ങാട് പൊലീസ് സ്‌റ്റേഷന് സമീപത്തെ ചതുപ്പില്‍ പുതഞ്ഞു കിടന്ന ഹെലികോപ്ടര്‍ ഡല്‍ഹിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ക്രെയിനില്‍ ഉയര്‍ത്തി പുലര്‍ച്ചെ അഞ്ചുമണിയോടെ ട്രെയ്‌ലര്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
ചെന്നൈയിലെ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ സീനിയര്‍ സേഫ്റ്റി ഓഫീസര്‍ വീരരാഘവന്റെയും കൊച്ചി വിമാനത്താവള ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ അര്‍ദ്ധരാത്രി ആരംഭിച്ച ദൗത്യം രാവിലെ അഞ്ചുമണിക്കാണ് പൂര്‍ത്തിയായത്. പങ്കകള്‍ അഴിച്ചുമാറ്റിയ ശേഷമാണ് കോപ്ടര്‍ ഉയര്‍ത്തിയത്.
ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കൊച്ചുകടവന്ത്രയിലെ വീട്ടിലെ ഹെലിപ്പാഡില്‍ നിന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി.
ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയുടെ ഗ്രൗണ്ടിനെ സമീപിക്കവേയാണ് തകരാര്‍ സംഭവിച്ചത്. പെട്ടെന്ന് മഴ പെയ്തതും കാറ്റടിച്ചതും പ്രതികൂലമായെങ്കിലും ഹെലികോപ്റ്റര്‍ അറുന്നൂറു മീറ്ററോളം മാറി ചതുപ്പില്‍ ഇറക്കുകയായിരുന്നു. ചതുപ്പുനിലമായതിനാല്‍ ഇടിച്ചുനില്‍ക്കുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞു. എമര്‍ജന്‍സി വാതിലിലൂടെയാണ് എല്ലാവരും പുറത്തിറങ്ങിയത്.
അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലായിരുന്നു.'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍' എന്നുമാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്. പൈലറ്റിന്റെ ധീരതയ്ക്ക് വലിയ പ്രശംസയാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha