ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല.... സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി

ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല.... സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി
സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ ബസ് യാത്രക്കാര്‍ക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ല.
നിര്‍ദേശം ലംഘിക്കുന്ന ബസുകള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് താത്കാലികമായി രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രവൃത്തി ദിവസമായതിനാലും കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്താത്തതിനാലും നിര്‍ദേശം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയേക്കും.
മാത്രവുമല്ല കടകളും ഹോട്ടലുകളും രാത്രി 9 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്കാണ് ഒരുസമയം ഇരുന്ന് കഴിക്കാന്‍ അനുമതി.
വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് സദ്യ വിളമ്പാന്‍ പാടില്ല. പകരം, പായ്ക്കറ്റ് ഫുഡ് നല്‍കാം. എല്ലാ പൊതുപരിപാടികളും പരമാവധി രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം. അടച്ചിട്ട മുറിക്കുള്ളില്‍ 100 പേര്‍ക്കും, തുറസായ സ്ഥലത്തെ പരിപാടിയില്‍ 200 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. ഷോപ്പിംഗ് മേളകളും പാടില്ല. വാര്‍ഡ് തലത്തില്‍ നിരീക്ഷണം കര്‍ശനമാക്കും.
ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും.അതേസമയം, രോഗികളുടെ വിവരശേഖരണം ഊര്‍ജ്ജിതമാക്കാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന ആരോഗ്യവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം തീരുമാനിച്ചു.
ആര്‍.ടി.പി.സി.ആര്‍ പരിശോധന വ്യാപകമാക്കാനും ക്വാറന്റൈന്‍ നിരീക്ഷണം കര്‍ശനമാക്കാനും നിര്‍ദേശം നല്‍കി. ഇടക്കാലത്ത് വിവരശേഖരണവും ക്വാറന്റൈന്‍ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായിരുന്നില്ല.വാക്സിനേഷനും മറ്റു പ്രവര്‍ത്തനങ്ങളും ഒരുമിച്ച് നടത്തേണ്ടതിനാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കണമെന്ന് യോഗത്തില്‍ ഡി.എം.ഒമാര്‍ ആവശ്യപ്പെട്ടു.
അതേസമയം, പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ട്രെയിന്‍ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ പാസ്, ഇ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ട്രെയിനുകളില്‍ ശക്തമായ സുരക്ഷാ പരിശോധനയുണ്ടാകും.
https://www.facebook.com/Malayalivartha