ചൂലുമെടുത്ത് ഗവർണർ... പോകും നേരം അയ്യന് ഒരു റാറ്റയും കൊടുത്തു... ഭക്തി സാന്ദ്രമായ മുഹൂർത്തം...

കഴിഞ്ഞ ദിവസം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ശബരിമല സന്ദർശനം വാർത്തകളിൽ ഇടം നേടിയ ഒന്നാണ്. എന്നാൽ ഇപ്പോളേ ഏറെ ചർച്ചയാവുന്നത് ശബരിമല അയ്യപ്പന്റെ പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ പങ്കെടുക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാണ്.
ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതില്‍ ഇന്നലെ പങ്കാളിയായി. പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അയ്യപ്പ സേവാസംഘം വോളണ്ടിയര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുക്കുകയുണ്ടായി.
പുണ്യം പൂങ്കാവനത്തിന്റെ ശബരിമലയിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം ഗവര്‍ണര്‍ തന്റെ അഭിപ്രായവും ഓഫീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുണ്യം പൂങ്കാവനം പദ്ധതി സംബന്ധിച്ച ബ്രോഷര്‍ പുണ്യം പൂങ്കാവനം കോ -ഓഡിനേറ്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ സജി മുരളി ഗവര്‍ണര്‍ക്ക് കൈമാറി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ഗവര്‍ണര്‍ ശബരിമല മാളികപ്പുറത്തെ മണി മണ്ഡപത്തിന് തൊട്ടടുത്തായി ചന്ദന തൈ നട്ടു നനച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു ഗവര്‍ണര്‍ക്ക് നടുന്നതിനായി ചന്ദനമരം നല്‍കി. 9.50 ന് ഗവര്‍ണറും സംഘവും മലയിറങ്ങി പമ്പയിലെത്തി. ഇനിയും ശബരിമല ദര്‍ശനത്തിനായി എത്തുമെന്നുള്ള ആഗ്രഹവും പങ്കുവെച്ചാണ് ഗവര്‍ണര്‍ ശബരിമല സന്നിധാനത്തു നിന്ന് മടങ്ങിയത്. സ്വാമി അയ്യപ്പന്‍ റോഡ് വഴിയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മലയിറക്കം.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇരുമുടി കെട്ടുമേന്തി ശരണം വിളിയുമായി അയ്യപ്പ ദര്‍ശന പുണ്യം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ എത്തിയത്. പമ്പ ഗണപതി കോവിലില്‍ നിന്നും ഇരുമുടി കെട്ടു നിറച്ച് മലകള്‍ നടന്നുകയറിയാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയ അദേഹം ശബരീശനെ മനംനിറയെ കണ്ടു തൊഴുത ശേഷം മേല്‍ശാന്തിയുടെ കൈയ്യില്‍ നിന്നും പ്രസാദവും വാങ്ങി.
തുടര്‍ന്ന് നെയ് തേങ്ങ അയ്യപ്പന് സമര്‍പ്പിച്ച അദേഹം മാളികപ്പുറത്തും ദര്‍ശനം നടത്തി. ശബരിമല ദര്‍ശനത്തിനായി വൈകിട്ട് നാലോടെയാണ് ഗവര്‍ണര്‍ പമ്പ ഗസ്റ്റ് ഹൗസില്‍ എത്തിയത്. തുടര്‍ന്ന് പമ്പ ഗണപതി കോവിലില്‍ നിന്നും ഇരുമുടി കെട്ടുനിറച്ചാണ് ഗവര്‍ണര്‍ മലകയറിയത്.
ഡോളി സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും കാല്‍നടയായി മലകയറുകയാണെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. പതിനെട്ടാം പടി കയറി അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെയും തൊഴുത് ഹരിവരാസനവും കണ്ടാണ് ഗവര്‍ണര്‍ തിരുമുറ്റത്തു നിന്ന് വാവര് സ്വാമിയെ വണങ്ങാനായി പോയത്. തുടര്‍ന്നു ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കുകയും ചെയ്തു.
11ാം തീയതി വൈകിട്ടത്തെ ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ച ശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ അദേഹം തങ്ങി. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ശ്രീകോവിലിലെത്തി ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ മലയിറങ്ങി.
ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ശബരിമലയില്‍ എത്തിയിരുന്നു. ശക്തമായ സുരക്ഷാ ക്രമീകരണമാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha