സ്വപ്ന സുരേഷിനെ രക്ഷിക്കാനും ശബരിമലയില്‍ യുവതികളെ കയറ്റാനും പിണറായി ചെലവിട്ടത് കോടികള്‍

കുറ്റം പറയരുത്, നമ്മുടെ സ്വപ്ന സുരേഷിനെ രക്ഷിക്കാന്‍ നമ്മുടെ പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ചെലവിട്ടത് ഏതാണ്ട് 10 കോടി രൂപ. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ കോടതിയില്‍ ചെലവിട്ടതും ലക്ഷങ്ങള്‍
സ്വപ്നയെ രക്ഷിക്കാന്‍ എന്ന് പറഞ്ഞതു കൊണ്ട് തെറ്റിദ്ധരിക്കരുത്. സ്വപ്നയെ രക്ഷിക്കുന്നതിലൂടെ സര്‍ക്കാര്‍ അവരുടെ വിശ്വസ്തരെയും രക്ഷിക്കാന്‍ ശ്രമിച്ചു. ലൈഫ് മിഷന്‍, ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് തുടങ്ങിയ കേസുകള്‍ക്ക് വേണ്ടിയാണ് ഇത്രയധികം തുക സര്‍ക്കാര്‍ ചെലവിട്ടത്. ഈ കേസുകളിലെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വപ്ന സുരേഷ് ബന്ധപ്പെട്ടിട്ടുണ്ട്.
ഇതിനെ ഒരു പുതിയ അഴിമതി എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം. കേസ് നടത്തിപ്പ് അഴിമതി എന്ന് ചുരുക്ക പേരില്‍ വിളിക്കാം. ഇത്തരം അഴിമതിക്ക് വലതെന്നോ ഇടതെന്നോ വ്യത്യാസമില്ല. സുപ്രീം കോടതിയില്‍ കേസ് നടത്തുന്നതിലാണ് അഴിമതി നടക്കുന്നത്. അതിന് ഏജന്റു മാര്‍ തന്നെയുണ്ട്. അവര്‍ പ്രൊഫഷണലുകളാണെന്ന് മാത്രം. ഇഷ്ടമുള്ള വക്കീലിന് കേസു കൊടുക്കാന്‍ അവര്‍ ചരടു വലിക്കും. നല്ല മിടുമിടുക്കന്‍മാര്‍ വക്കീലിനെ കിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കേണ്ടി വരും.
കോടതിയിലെ നിയമപോരാട്ടത്തിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വക്കീല്‍ ഫീസായി ചെലവഴിക്കുന്ന തുകക്ക് മാര്‍ച്ച് നാലുവരെയുള്ള കണക്കുപ്രകാരം പിണറായി സര്‍ക്കാര്‍ 17,86,89,823 രൂപയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താന്‍ പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്കു നല്‍കിയത്.
ലൈഫ് മിഷന്‍ കേസ്, ഇ.ഡി.ക്കെതിരേ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. എടുത്ത സംഭവം എന്നിവക്ക് പുറമേ ശബരിമല വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ കേസുകളിലും സര്‍ക്കാരിനായി സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരായത്. ഇതില്‍ ശബരിമല വിമാനത്താവളം ഒന്നും ഒന്നുമായില്ല. തിരുവനന്തപുരം വിമാനത്താവളത്തിന് കേസു നടത്തിയിട്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരും കേസ് നടത്താന്‍ ഖജനാവില്‍നിന്ന് ചെലവിട്ടത്. 12,17,51,220 രൂപയാണ്.
നിയമോപദേശത്തിനും കേസുകളുടെ നടത്തിപ്പിനുമായി അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള 137 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടുന്നത്. അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ശന്പളം നല്‍കാന്‍ മാസം 1.54 കോടിയാണു ചെലവഴിക്കുന്നത്.
ഇതില്‍ കേരളത്തിലെ അഭിഭാഷകര്‍ തീരെ മോശക്കാരല്ല. അവരില്‍ പ്രഗല്ഭരും അതിപ്രഗല്ഭരുമുണ്ട്. അവര്‍ക്ക് കേസ് നടത്താന്‍ അറിയാഞ്ഞിട്ടല്ല. എന്നാല്‍ മലയാളികള്‍ കേസു നടത്തിയാല്‍ ജയിക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നില്ല. കേരള ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജി വി. ഗിരിയെയാണ് സര്‍ക്കാരിന് ഒരു പരിധി വരെ വിശ്വാസമുള്ളത്.
സെന്‍കുമാറിന് ഡി.ജി.പി. സ്ഥാനം നല്‍കുന്നതിനെതിരായ കേസ് നടത്താന്‍ 19 ലക്ഷം രൂപ ചെലവഴിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ 20.90 ലക്ഷം രൂപ ചെലവഴിച്ചു. പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 8.25 ലക്ഷം രൂപയും ചെലവഴിച്ചു.
ഹൈക്കോടതിയില്‍ കേസ് വാദിക്കാനായി കൊണ്ടുവന്ന അഭിഭാഷകര്‍ക്ക് വിമാനയാത്രാക്കൂലി ഇനത്തില്‍ 25.55 ലക്ഷവും താമസസൗകര്യത്തിനായി 10.57 ലക്ഷവും ചെലവഴിച്ചു. പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റും എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
സോളാര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയെ എതിര്‍ക്കാനാണ് വക്കീല്‍ ഫീസായി പിണറായി സര്‍ക്കാര്‍ ഏറ്റവുമധികം പണം ചെലവഴിച്ചത്- 1.20 കോടി. സുപ്രീംകോടതി അഭിഭാഷകനായ രഞ്ജിത് കുമാര്‍ അടക്കമുള്ളവര്‍ ഈ കേസില്‍ സര്‍ക്കാരിനായി ഹാജരായി.
കണ്ണൂരിലെ ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തെ എതിര്‍ക്കാന്‍ സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ 98.81 ലക്ഷം രൂപ ചെലവഴിച്ചു.അതായത് ഏതാണ്ട് ഒരു കോടി രൂപ.
"
https://www.facebook.com/Malayalivartha