അപ്രതീക്ഷിത തിരിച്ചടി... മോദിയെ വെല്ലുവിളിച്ച് അധികാരം നിലനിര്‍ത്താനുള്ള മമതാ ബാനര്‍ജിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മമതാ ബാനര്‍ജിക്ക് 24 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തിന് വിലക്ക്; നിര്‍ണായക സമയത്ത് മമതയ്ക്ക് ശക്തമായ തിരിച്ചടി

നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ശക്തമായ തിരിച്ചടി.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ നിന്ന് മമതാ ബാനര്‍ജിയെ 24 മണിക്കൂര്‍ നേരത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയത്. മുസ്ലീംവോട്ടുകളെ കുറിച്ചുളള പരാമര്‍ശത്തിലൂടെ ചട്ടലംഘനം നടത്തി, കേന്ദ്രസുരക്ഷാ സേനകള്‍ക്കെതിരേ കലാപം നടത്താന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ ചൊവ്വാഴ്ച രാത്രി എട്ടുവരെയാണ് വിലക്ക്. മാര്‍ച്ച് 28, ഏപ്രില്‍ ഏഴ് തീയതികളില്‍ നടത്തിയ പ്രസംഗങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ മമതയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്താന്‍ ആരാണ് കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയത്.
2016ലും 2019ലും ഞാന്‍ ഇത് കണ്ടു. ആരുടെ നിര്‍ദേശ പ്രകാരമാണ് അവര്‍ ജനങ്ങളെ അടിക്കുന്നതെന്ന് എനിക്കറിയാം. കുടുംബത്തെ രക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ അമ്മയെയോ, സഹോദരിമാരേയോ അവര്‍ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കില്‍ അവരെ തവിയോ തൂമ്പയോ കത്തിയോ ഉപയോഗിച്ച് ആക്രമിക്കണം. ഇത് സ്ത്രീകളുടെ അവകാശമാണ്.
നിങ്ങളുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വോട്ടിങ്ങിന് പ്രവേശനം നിഷേധിക്കുകയാണെങ്കില്‍ നിങ്ങള്‍ എല്ലാവരും പുറത്തുവന്ന് പ്രക്ഷോഭം നടത്തണം എന്നായിരുന്നു മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍ മമത പരാമര്‍ശിച്ചത്. ഏപ്രില്‍ മൂന്നിന് ഹൂഗ്ലിയില്‍ വെച്ചുനടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് താന്‍ തൊഴുകൈയോടെ അഭ്യര്‍ഥിക്കുന്നതായി മമത പ്രസംഗിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷന് എത്ര നോട്ടീസുകള്‍ വേണമെങ്കിലും തനിക്ക് നല്‍കാം പക്ഷേ തന്റെ മറുപടി ഒന്നുതന്നെയായിരിക്കുമെന്നാണ് ഇതിനോട് മമത പ്രതികരിച്ചത്. ഹിന്ദു മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനെതിരായി താന്‍ എപ്പോഴും ശബ്ദമുയര്‍ത്തുമെന്നും അവര്‍ വ്യക്തമാക്കി. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നതിനെതിരേ താന്‍ നിലകൊളളുമെന്നും അവര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ വിമര്‍ശിച്ച് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ മമത ഇന്ന് സത്യാഗ്രഹം ഇരിക്കുന്നുണ്ട്.
നന്ദിഗ്രാമില്‍ മമത ബാനര്‍ജി ക്ലീന്‍ ബൗള്‍ഡ് ആകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാളിലെ ജനങ്ങള്‍ മമതയോടും ടീമിനോടും ഗ്രൗണ്ട് വിട്ടു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബര്‍ധമാനില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
മമതയുടെ ഭയവും ദേഷ്യവും ദിനംപ്രതി വര്‍ധിക്കുകയാണ്. നാല് ഘട്ടമായപ്പോള്‍ തന്നെ ബിജെപി തൃണമൂലിനെ പുറത്താക്കി കഴിഞ്ഞു. ഇതിനോടകം ഒരുപാട് സിക്സറുകളും ഫോറുകളും പായിച്ച് ബിജെപി സെഞ്ചുറി അടിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു.
ദീദിയുടെ ആളുകള്‍ ബംഗാളിലെ ദലിതരെ അപമാനിച്ചു. അവരെ ഭിക്ഷക്കാരെന്ന് വിളിച്ചു. ഇത്തരത്തിലുള്ള വാക്കുകള്‍ കേട്ട് ബാബാ സാഹേബ് അംബേദ്കറിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാകും. മമത അവരെത്തന്നെ വിശേഷിപ്പിക്കുന്നത് റോയല്‍ ബംഗാള്‍ കടുവ എന്നാണ്. ദീദിയുടെ അറിവോടെയല്ലാതെ ഒരു തൃണമൂല്‍ നേതാവും ദലിതര്‍ക്ക് എതിരെ മോശം പ്രയോഗം നടത്തില്ലായെന്നും മോദി പറഞ്ഞു.
അധികാരത്തില്‍ നിന്ന് പുറത്തായ ഇടതുപക്ഷം ഇനി തിരികെയെത്തില്ലെന്ന് മമതയ്ക്ക് അറിയാം. അതുപോലെ തൃണമൂലും ഭരണത്തില്‍ നിന്ന് എന്നെന്നേക്കുമായി പുറത്താകുമെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha