പാചകവാതക സിലിണ്ടര്‍ തെറിച്ചു വീണ് വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്റെ കാലൊടിഞ്ഞു

പാചകവാതക സിലിണ്ടര്‍ തെറിച്ചു വീണ് വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്റെ കാലൊടിഞ്ഞു. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ നിന്ന് പാചകവാതക സിലിന്‍ഡര്‍ തെറിച്ചുവീണാണ് അഞ്ചുവയസ്സുകാരന്റെ കാലൊടിഞ്ഞത്.
കോന്നി മരങ്ങാട് സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍ രോഹിത്തിനാണ് ഈ ദുരനുഭവം. കോന്നി ഗവ.എല്‍.പി.എസിലെ പ്രീ-പ്രൈമറി വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച 12.30-നാണ് സംഭവം.
റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്താണ് രോഹിത്തിന്റെ വീട്. റോഡിലൂടെ പോയ ഐ.ഒ.സി. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ നിന്നാണ് കാലിയായ സിലിന്‍ഡര്‍ തെറിച്ചുവീണത്.
പുറകിലത്തെ ഡോര്‍തുറന്ന് മൂന്ന് സിലിന്‍ഡറുകള്‍ റോഡില്‍വീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലില്‍ പതിച്ചത്.
സിലിന്‍ഡര്‍ പതിച്ച് സിറ്റൗട്ടില്‍ കിടന്ന മേശയും മറിഞ്ഞുവീണു. ഇളകൊള്ളൂരിലെ ഗ്യാസ് ഗോഡൗണിലേക്ക് സിലിന്‍ഡറുകളെടുക്കാന്‍ പോയ വാഹനം അമിത വേഗത്തിലായിരുന്നെന്ന് പറയുന്നു.
രോഹിത്തിനെ കോന്നി താലൂക്കാശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha