ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസില്‍നിന്ന് തെറിച്ച് വീണു; ചികിത്സയിലിരുന്ന യുവാവിന് ദാരുണാന്ത്യം
മലപ്പുറത്ത് (കാളികാവ് ) ബസില്‍നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഉദരംപൊയിലിലെ പിലാത്തോട്ടില്‍ അസീസിന്റെ മകന് അമല്‍ ഇഹ്സാന്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം.
നിലമ്ബൂരില്‍നിന്ന് വയറിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ച പാറയില്‍ വെച്ച് ബസില്‍നിന്ന് തെറിച്ച് വീഴുകയായിരുന്നു. വീടിന് സമീപം ഇറങ്ങാന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റപ്പോഴാണ് വെടിവെച്ചപാറ വളവില്‍ പിന് ഭാഗത്തെ വാതിലിലൂടെ തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
https://www.facebook.com/Malayalivartha