സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് നിരന്തരം മാറ്റിവയ്ക്കുന്നതിന് പിന്നിലെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സേതുരാമയ്യരാകുന്നു....

സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് നിരന്തരം മാറ്റിവയ്ക്കുന്നതിന് പിന്നിലെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സേതുരാമയ്യരാകുന്നു.
ഇതിനകം ചില നിര്‍ണായക വിവരങ്ങള്‍ രമേശ ചെന്നിത്തലക്ക് കിട്ടിയിട്ടുണ്ട്. എല്ലാം അദ്ദേഹം പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ പ്രമുഖ വ്യവസായി അദാനിയുടെ പേര് ചെന്നിത്തല പുറത്തുവിട്ടത് പിണറായിക്കുള്ള ഒരു ചെറിയ മുന്നറിയിപ്പ് മാത്രമാണ്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലാവ്‌ലിന്‍ കേസിന് പിന്നാലെ ചെന്നിത്തല നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. കേരളത്തിലും ഡല്‍ഹിയിലുമായി അദ്ദേഹം അന്വേഷണം തുടരുന്നു.
കേരള ഹൈക്കോടതി പിണറായിയെ കുറ്റ വിമുക്തനാക്കിയതിന് പിന്നിലെ രഹസ്യങ്ങള്‍ ചെന്നിത്തല തന്നെ ചുരുളഴിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ പിണറായി വിജയനെ വെറുതെ വിട്ട ജഡ്ജിക്ക് പിണറായി തന്നെ സര്‍ക്കാരിന് കീഴില്‍ പുനര്‍നിയമനം നല്‍കിയതിനെതിരെ ചെന്നിത്തല അന്നേ രംഗത്തെത്തിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സി ബി ഐ കാലതാമസം വരുത്തിയപ്പോഴാണ് ചെന്നിത്തലയുടെ അന്വേഷണം കേന്ദ്ര സര്‍ക്കാരിലേക്ക് തിരിഞ്ഞത് . അങ്ങനെയാണ് നരേന്ദ്ര മോദിയും പിണറായിയും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ചെന്നിത്തലക്ക് ലഭിച്ചത്. കേരളത്തില്‍ നടന്ന സ്വര്‍ണ്ണക്കടത്ത് കേസിലും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രഹസ്യബന്ധം ചെന്നിത്തല മനസിലാക്കി.
ലാവ്‌ലിന്‍ കേസില്‍ തനിക്ക് തട്ടുകിട്ടരുതെന്ന് മാത്രമാണ് കഴിഞ്ഞ 5 വര്‍ഷവും പിണറായി ശ്രദ്ധിച്ചത്.അതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൈകോര്‍ത്താണ് പ്രവര്‍ത്തിച്ചതെന്ന് ചെന്നിത്തല കണ്ടെത്തി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സി ബി ഐ അപ്പീല്‍ പോകാന്‍ താമസിച്ചതും പിണറായിയെ സഹായിക്കാന്‍ വേണ്ടിയാണ്. നിയമസഭാ തെരഞ്ഞടുപ്പില്‍ അഡ്ജസ്റ്റ്‌മെന്റ് ഉണ്ടായതും ഇതിന്റെ ഭാഗം തന്നെ.
ലാവ് ലിന്‍ കേസ് സുപ്രിം കോടതി വീണ്ടും മാറ്റിവെച്ചതിനു പിന്നിലെ വന്‍ശക്തി അദാനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
പ്രധാനമന്ത്രിയെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തികളില്‍ ഒരാളാണ് അദാനിയെന്ന് എല്ലാവര്‍ക്കും അറിയാം. മോദി - പിണറായി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് അദാനി. ഈ സഹായത്തിന് പാരിതോഷികമായാണ് അദാനിയുമായി സംസ്ഥാന സര്‍ക്കാരിന്റെ വഴി വിട്ടള്ള വൈദ്യുതി കരാര്‍ എന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഏപ്രില്‍ 22ന് പരിഗണിക്കും. അന്നും മാറ്റുമെന്ന് തന്നെ ചെന്നിത്തല വിശ്വസിക്കുന്നു. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാബാനര്‍ജിയും കെഎം ജോസഫും അംഗങ്ങളായിരിക്കും. ഇതില്‍ ജസ്റ്റിസ് കെ.എം. ജോസഫ് മലയാളിയാണ്.
ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഏപ്രില്‍ ആറില്‍ നിന്ന് കേസ് മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകള്‍ നല്‍കാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു എ ഫ്രാന്‍സിസിന്റെ ആവശ്യം. ഇനി കേസ് മാറ്റിവെയ്ക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി അന്ന് തന്നെ പറഞ്ഞിരുന്നു.ഫ്രാന്‍സിസ് പിണറായിക്ക് വേണ്ടിയാണ് കേസ് മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കാരണം ആറിനാണ് നിയമസഭാ തെരഞ്ഞടുപ്പ് നടന്നത്.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചതെങ്കിലും കെഎം ജോസഫ് കൂടി ഡിവിഷന്‍ ബെഞ്ചില്‍ അംഗമായി.
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള മുന്‍ ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ അദാനി ലംഘിച്ചിട്ടും അതിനെതിരെ പിണറായി ചെറുവിരല്‍ പോലും അനക്കാത്തതിന് പിന്നിലും ലാവ്‌ലിന്‍ ഉണ്ടെന്ന് ചെന്നിത്തല കരുതുന്നു.. വിഴിഞ്ഞം തുറമുഖം നടന്നില്ലെങ്കിലും തനിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അപകടം സംഭവിക്കരുതെന്ന് മാത്രമാണ് പിണറായി ആഗ്രഹിക്കുന്നത് . തനിക്ക് കേടുപറ്റാതിരിക്കാന്‍ ഏതറ്റം വരെയും പിണറായി പോകും.
ചെന്നിത്തലയുടെ നീക്കങ്ങള്‍ പിണറായിക്ക് അറിയാം. അതു കൊണ്ടു തന്നെ അദ്ദേഹം ഇക്കാര്യത്തില്‍ ജാഗരൂകനാണ്. അദാനിക്കെതിരെ ആരോപണം വന്നിട്ടും പിണറായി പ്രതികരിക്കാത്തത് അതുകൊണ്ടാണ്.
https://www.facebook.com/Malayalivartha