അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?

സംവിധായകന്‍ അഖില്‍ മാരാര്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിക്കെതിരെ വിമര്‍ശനവുമായി അഖില്‍ രംഗത്തെത്തിയിരുന്നു. പിഷാരടിയും താനും തമ്മില്‍ രാഷ്ട്രീയ പരമായും വ്യക്തിപരമായും ഉള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇപ്പോഴിതാ അഖില്‍ മാരാരെ കുറിച്ച് മുന്‍ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ അഭിപ്രായമാണ് ചര്‍ച്ചയാകുന്നത്. അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
' അയാളുടെ കാലമല്ലെ, പിഷാരടി പറഞ്ഞ കാര്യത്തോട് നൂറു ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നേ പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ, ബിഗ് ബോസ് മലയാളം ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലെ ഓടും കണ്ടം വഴി ഓടും. ഷിയാസ് കരീം പറഞ്ഞു.
അതേസമയം അഖില്‍ തന്നെ ശ്രദ്ധിക്കുന്നത് പോലെ താന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും അതിനൊന്നും സമയമില്ലെന്നും പിഷാരടി പറഞ്ഞു. മോശമോ കുറ്റമോ പറഞ്ഞാലും ചിലപ്പോള്‍ ഒരാഴ്ച കഴിയുമ്പോള്‍ പിഷാരടി മഹാനാണെന്ന് അഖില്‍ തന്നെ പറയുമെന്നും ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം ഒരു പ്രസ്താവന എന്താണെന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തിന് മറുപടി കൊടുക്കാമെന്നും പിഷാരടി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























