Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റിയോഗം വിളിച്ചുകൂട്ടി സിപിഎം; മന്ത്രിക്കെതിരായ പരാതിയിൽ പാർട്ടി ഇടപെടുന്നു, യുവതിയുടെ ഭർത്താവും പങ്കെടുത്തേക്കും

19 APRIL 2021 12:53 PM IST
മലയാളി വാര്‍ത്ത

മന്ത്രി ജി.സുധാകരനെതിരായ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സി പി എം യോഗം വിളിച്ചു. ജില്ലാ നേതൃത്വം ഇടപെട്ടാണ് പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും എന്നാണ് നിലവിലെ റിപ്പോർട്ട്.

 

ഇയാളിൽ നിന്ന് പുറക്കാട് ലോക്കൽകമ്മിറ്റി നേരത്തേ വിശദീകരണം തേടിയിരുന്നു. എന്നാൽ വിദശീകരണം നൽകണമെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കണം എന്നായിരുന്നു അദ്ദേഹം പാർ‌ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിവാദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഇന്നത്തെ യോഗത്തിൽ യുവതിയുടെ ഭർത്താവ് വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ സംഘടനാതലത്തിലുള്ള നടപടികൾ ഉണ്ടായേക്കും എന്നും കേൾക്കുന്നുണ്ട്.

 

കഴിഞ്ഞ ഞായറാഴ്‌ച ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ജി.സുധാകരൻ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് യുവതി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

ഇതിൽ കേസടുക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് ചീഫിനും യുവതി പരാതി നൽകി. താൻ പരാതി പിൻവലിച്ചെന്ന പ്രചാരണം തെറ്റാണെന്നും യുവതി പറയുകയുണ്ടായി.

അതേസമയം, പരാതിയിൽ കേസെടുക്കണമോ എന്ന കാര്യത്തിൽ അമ്പലപ്പുഴ പൊലീസ് വീണ്ടും നിയമോപദേശം തേടി.

 

നേരത്തെ അനൗദ്യോഗികമായി നിയമോപദേശം തേടിയപ്പോൾ കേസെടുക്കുന്നതിനുള്ള കുറ്റങ്ങൾ പരാതിയിൽ പറയുന്നില്ല എന്നായിരുന്നു പൊലീസിന് കിട്ടിയ ഉപദേശം. യുവതി പരാതിയുമായി ഉയർന്ന ഉദ്യോഗസ്ഥനെ സമീപിച്ചതോടെയാണ് വീണ്ടും നിയമോപദേശം തേടിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends