Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..


അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

ഭരണവും പാര്‍ട്ടിയും പിണറായി പിടിക്കും; സിപിഎമ്മിന്റെ തുടര്‍ഭരണം വന്നാലും വന്നില്ലെങ്കിലും വരാനിരിക്കുന്നത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിന്റെ കാലമായിരിക്കും

19 APRIL 2021 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി

സിപിഎമ്മിന്റെ തുടര്‍ഭരണം വന്നാലും വന്നില്ലെങ്കിലും വരാനിരിക്കുന്നത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിന്റെ കാലമായിരിക്കും. പുതിയൊരു ചേരി സിപിഎമ്മില്‍ നിന്ന് സംഘടിതഗ്രൂപ്പായി വളര്‍ന്ന് പിണറായി വിജയനെ, മറ്റൊരു വിഎസ് അച്യുതാനന്ദനായി ഒതുത്തിത്തീര്‍ക്കും വരെ വിജയന്റെ വാഴ്ചക്കാലം എന്നതില്‍ തര്‍ക്കമില്ല.

ഭരണംകിട്ടുമ്പോഴൊക്കെ സിപിഎം നേതൃത്വം പറയുന്നയാള്‍ മുഖ്യമന്ത്രിയെന്നതും പാര്‍ട്ടി പറയുന്നതനുസരിച്ച് മുഖ്യമന്ത്രി ഭരിക്കും എന്നതൊക്കെ പഴയ കഥ. പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറിയെക്കാള്‍ താഴെയാണ് പാര്‍ട്ടിയോഗങ്ങളില്‍ മുഖ്യമന്ത്രിയെന്ന പാരമ്പര്യമൊക്കെ പഴയ കഥ. പാര്‍ട്ടിയെയും ഭരണത്തെയും ചൂണ്ടുവിരലില്‍ നിയന്ത്രിക്കാനുള്ള കോപ്പുകൂട്ടിയാണ് പിണറായി രണ്ടാം വരവിന് കണക്കുകൂട്ടലുകള്‍ നടപ്പില്‍വരുന്നത്.

 



മുന്‍പ് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിസ്ഥാനവും വിഎസ് ഒരുമിച്ച് വെട്ടിപ്പിടിച്ചെടുത്തപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിഎസിനെ ഭീഷണിപ്പെടുത്തി ആഭ്യന്തര വകുപ്പ് സ്ഥാനം കോടിയേരി ബാലകൃഷ്ണനില്‍ ചാര്‍ത്തുകയായിരുന്നു. അത്രയേറെ കരുത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് കല്‍പിച്ചുചാര്‍ത്തിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് സിപിഎം.


ഒപ്പമുണ്ടായിരുന്ന വിശ്വസ്തരെയും പ്രമുഖരെയും വെട്ടിനിരത്തിയും മാറ്റിനിറുത്തിയും നിയമസഭയിലേക്ക് പുത്തന്‍മുഖങ്ങളെ അവതരിപ്പിച്ചിരിക്കുന്ന പിണറായി, തുടര്‍ ഭരണം കിട്ടിയാല്‍ പ്രസ്ഥാനത്തെ നോക്കുകുത്തിയാക്കി ഏകാധിപതിയെപ്പോലെ ഭരിക്കുമെന്നതില്‍ സംശയം വേണ്ട. ഇത്തവണ ആരൊക്കെ എല്‍ഡിഎഫില്‍ ജയിച്ചുവന്നാലും അവരൊന്നും പിണറായി വിജയന് ഭീഷണിയേ ആവില്ല. അവരില്‍ ഒരാള്‍പോലും മന്ത്രിസ്ഥാനം വേണമെന്ന് പാര്‍ട്ടിയിലും നേരിട്ടും താല്‍പര്യം പറയാന്‍ ധൈര്യം കാണിക്കുന്നവരുമല്ല. മറിച്ച് പിണറായിക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നരെ മാത്രമെ സ്ഥാനാര്‍ഥിയായി മത്സരിപ്പിട്ടുമുള്ളു.

 




കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കും ജി സുധാകരനും പി ജയരാജനും എംവി ജയരാജനും പികെ ശ്രീമതിയും ഉള്‍പ്പെടെ പിണറായിയുടെ തരപ്പടിക്കാരെയൊക്കെ എന്നേക്കുമായി ഒതുക്കിയും നിരത്തിയും പിണറായി പാര്‍ട്ടിയിലും ഭരണത്തിലും ആധിപത്യം പിടിച്ചുകഴിഞ്ഞു. ഒരേ സയമം എകെജി സെന്ററും സെക്രട്ടറിയേറ്റും നിയന്ത്രിക്കാനുള്ള പിണറായുടെ നീക്കം വിജയിച്ചാല്‍ ചെങ്കൊടിക്കും ഏറെ മുകളില്‍ പിണറായി വിലസും.


സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പാര്‍ട്ടിക്കുള്ളില്‍ പിണറായിക്കൊരു ഭീഷണിയല്ല, വിജയരാഘവന്‍ പിണറായി പറയുന്നതിന് യേസ് മൂളാന്‍ മാത്രം പദവിയുള്ളയാളാണ്. വിടുവായത്തരം വേണ്ടുവോളം പറയുകയും സംസാരത്തില്‍ മിതത്വം കാണിക്കാതിരിക്കുകയും ചെയ്യുന്ന വിജയരാഘവനെ കോടിയേരിയുടെ പിന്‍ഗാമിയായ പിണറായി ഇരുത്തിയിരിക്കുന്നത് ഇതൊക്കെ മുന്നില്‍ കണ്ടാണ്.





80 സീറ്റിനു മുകളില്‍ ഭരണം ഉറപ്പാക്കിയും എല്‍ഡിഎഫ് തരംഗമുണ്ടായാല്‍ 100 വരെ സീറ്റ് കൈയില്‍വരുമെന്നു വീമ്പിളക്കിയും വോട്ടെണ്ണാന്‍ കാത്തിരിക്കുകയാണ് പിണറായി. ഭരണത്തിലെത്തിയാല്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രികാനുള്ള സാധ്യതക്കാരില്‍ കെകെ ശൈലജല്ലാതെ പഴയ മുഖങ്ങളെ അധികം പ്രതീക്ഷിക്കേണ്ടതില്ല. വീണ്ടും ആരോഗ്യക്ഷേമത്തില്‍ തന്നെ ശൈലജ ഒതുക്കെപ്പെടുകയും ചെയ്യും.


വിജയിച്ചു വന്നാല്‍ എംഎം മണിയും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ പഴയ താരങ്ങള്‍ക്കു പകരം മധ്യവയസ്‌കരുടെയും പുതുമുഖങ്ങളുടെയും നിരയാവും പിണറായി സര്‍ക്കാരിലുണ്ടാവുക. അത്തരത്തില്‍ ഒരാള്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത വിധം അധികാരം വെട്ടിപ്പിടിച്ച സര്‍വാധികാരിയുടെ റോളിലായിരിക്കും പിണറായി അവതരിപ്പിക്കുക. പാര്‍ട്ടിക്കുള്ളില്‍പോലും കടക്കൂ പുറത്ത് എന്ന്, മൂത്തുമുതിര്‍ന്ന സഖാക്കളോടുവരെ പറയാനോളം അതിശക്തനായി വിജയന്‍ കരുത്തുനേടിയിരിക്കുന്നു.





ഇനി സിപിഎമ്മിനുള്ളില്‍ പിണറായിയുടെ നേതൃത്വത്തില്‍ ഒതുക്കലിന്റെ കാലമാണ്. സൈദ്ധാന്തികരും കവികളും എഴുത്തുകാരനും ബുദ്ധിജീവികളുമായി വാഴുന്ന ഐസക്ക്, സുധാകരന്‍ താരങ്ങൊക്കെ പാര്‍ട്ടിയില്‍ ഇനിയൊരു സാധ്യതയും ഭാവിയുമില്ലാത്ത വിധം ഒതുക്കപ്പെട്ടുകഴിഞ്ഞു. നിയമസഭയില്‍ സീറ്റ് കിട്ടാതെവന്നതോടെ വിരമിക്കല്‍ സ്വയം പ്രഖ്യാപിച്ചവരും മാന്ദ്യം നടിച്ചവവരും ഇലക്ഷനില്‍ പ്രചാരത്തില്‍നിന്നും വിട്ടുനിന്നവരും എന്തിനേറെ വിരട്ടാന്‍ നോക്കിയവരുമൊക്കെ പ്രതീക്ഷവെച്ചത് രാജ്യസഭയിലേക്കെങ്കിലും പരിഗണന കിട്ടുമെന്നായിരുന്നു.


രാജ്യസഭയിലേക്ക് പിണറായി ഏറ്റവും വിശ്വസ്തനും പ്രസ് സെക്രട്ടറിയും മൗത്ത് പീസുമൊക്കെയായ ജോണ്‍ ബ്രിട്ടാസിനെ അവതരിപ്പിച്ച് പാര്‍ട്ടിയെ ഞെട്ടിച്ചു. കൊതിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പ് വെറും കരിവേപ്പില പോലെ പറന്ന് അപ്രസക്തനാവുകയും ചെയ്തു.

 


കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും ഒതുക്കപ്പെടുകയും ജോണ്‍ ബ്രിട്ടാസ് അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ പോളിറ്റ് ബ്യൂറോയില്‍വരെ എത്തപ്പെടുകയും ചെയ്യുമെന്നാണ് അണിയറ സംസാരം. വിഎസ് ഗ്രൂപ്പിനെ ഒതുക്കാന്‍ ബൗദ്ധിക തലത്തില്‍ കൈരളി ടിവിയെയും ദേശാഭിമാനിയെയും പിണറായി ഉപയോഗിച്ചത് ജോണ്‍ ബ്രിട്ടാസിനെ പിന്നില്‍ നിറുത്തിയായിരുന്നു.


വിഎസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവനെന്നു ചാപ്പകുത്തിയ, പിണറായി വിജയന്റെ അകത്തെ ആളായിരുന്ന ഫാരീസ് അബുബക്കറെ, ചൈന്നൈയില്‍ അയാളുടെ വീട്ടില്‍പോയി ജോണ്‍ ബ്രിട്ടാസ് അഭിമുഖം നടത്തി വിഎസിനെ ഞെട്ടിച്ച് കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ചരിത്രമുണ്ട്.




വിഎസിന്റെ അക്ഷരങ്ങളെയും ആശയങ്ങളെയും അറത്തുമുറിക്കാന്‍ പിണറായി ഉപയോഗിച്ച മാധ്യമ പിണിയാളുകയായിരുന്നു ജോണ്‍ ബ്രിട്ടാസും പ്രഭാ വര്‍മയും പി രാജീവുമൊക്കെ. പിണറായിയുടെ വിശ്വസ്തനിരയില്‍പ്പെട്ട കെജെ തോമസിനെ ദേശാഭിമാനി ജനറല്‍ മാനേജരും രാജീവിനെ ചീഫ് എഡിറ്ററാക്കിയും പാര്‍ട്ടി പത്രത്തെയും പിണറായി പതിറ്റാണ്ടു മുന്‍പേ കൈപിടിയിലൊതുക്കിയിരുന്നു.

പിണറായി സ്തുതികള്‍ മാത്രം വിളമ്പുള്ള പാര്‍ട്ടി മാധ്യമത്തെ കൈവെള്ളയിലാക്കിയതോടെ വിഭാഗതയുടെ അപ്പസ്തോലനെന്നു വിധിയെഴുതപ്പെട്ട വിഎസ് അതീവദുര്‍ബലനായി മാറുകയും ചെയ്തു. വിഎസ് ഗ്രൂപ്പുകാരില്‍ ഏറെപ്പേരും ഭയന്നും വിറച്ചും പില്‍ക്കാലത്ത് പിണറായിക്കു മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

 




ഈ നിലയില്‍ പിണറായിയുടെ ആള്‍പ്രമാണിത്വത്തെ സ്തുതിക്കുന്ന സഖാക്കളുടെ ഒരു നിരയുണ്ടാകുന്നതുപോലെ പിണറായിയെ ഒതുക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പുതിയൊരു വന്‍നിര കടന്നു വരും. ആ നിരയില്‍ ജയരാജന്‍മാരും തോമസ് ഐസക്കും എംഎ ബേബിയും സുധാകരനും ഉള്‍പ്പെടെ സിപിഎമ്മില്‍ പിണറായി വിരുദ്ധ ഗ്രൂപ്പ് വൈകാതെ ഉയര്‍ന്നു വന്നേക്കാം.


മുന്‍പ് വിഎസ് അച്യുതാനന്ദന്റെയും ഇകെ നായനാരുടെയും കാലത്തുണ്ടായതുപോലെ തീവ്രമായ മറ്റൊരു ഗ്രൂപ്പ് വളര്‍ന്ന് പിണറായിയെ ഭാവിയില്‍ ഒന്നുകില്‍ ഒതുക്കും. അതല്ലെങ്കിലും പിണറായി പുതിയ ഗ്രൂപ്പിനെ ഒതുക്കി ആധിപത്യം തുടരും.




തുടര്‍ ഭരണം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയില്‍ പിണറായി അടുത്ത മന്ത്രിസഭയെ രൂപപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി തലത്തില്‍ തുടങ്ങിയെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് എമ്മിനെ താലോലിച്ചും സിപിഐയെ ഒതുക്കിയും പുതിയൊരു മുന്നണികൂട്ടുകെട്ട് ഉയര്‍ന്നുവരുമ്പോള്‍ സിപിഐയ്ക്കുള്ളിലും പിണറായിക്കെതിരെ അമര്‍ഷം ഉയര്‍ന്നുപൊന്താനാണ് സാധ്യത.

ധനകാര്യവും ആഭ്യന്തരവും സിപിഎം ഏറ്റെടുക്കുകയും റവന്യൂ കേരള കോണ്‍ഗ്രസ് മാണിക്കു നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വന്‍കലഹത്തിലേക്കാവും ഇടതുമുന്നണിയുടെ പോക്ക്. കാനം രാജേന്ദ്രനെതിരെ ഇത്തരത്തില്‍ മുന്നണിക്കുള്ളില്‍ വാള്‍ ഓങ്ങാനുള്ള കരുത്തും കരുതലുമായാണ് പിണറായി ഇനിയും കളത്തിലിറങ്ങുക.





 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 minutes ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (28 minutes ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (39 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (52 minutes ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (1 hour ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (2 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം  (2 hours ago)

Malayali Vartha Recommends