Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഈ പ്രതിപക്ഷ നേതാവിനു ഒരു പ്രത്യേകതയുണ്ട്; രക്ത രൂക്ഷിത സമരമോ, കലാപമോ, സംഘർഷമോ ഒന്നും ഇല്ലാതെ ഒരു പാർട്ടി പ്രവർത്തകനെ പോലും വേട്ടയാടാൻ ഇട്ടു കൊടുക്കാതെ രമേശ് ചെന്നിത്തല അനവധി തവണ സംസ്ഥാന ഭരണം മാറ്റി മറിച്ചു; പ്രമുഖ വനിത അഭിഭാഷക വിമല ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

19 APRIL 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ചുള്ള കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. സമൂഹത്തിന്റെ നന്മക്കായി നടത്തിയ ഇടപെടലുകള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് സൂചിപ്പിച്ച്‌ ഹൈക്കോടതിയിലെ പ്രമുഖ വനിത അഭിഭാഷക വിമല ബിനുവാണ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 5വർഷം പൂർത്തിയാക്കുന്ന രമേശ് ചെന്നിത്തലയുടെ പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം മലയാളി നടത്തേണ്ടതുണ്ടെന്നെനിക്ക് തോന്നുന്നു, കേരളം ഒരുപാട് പ്രതിപക്ഷ നേതാക്കളേ കണ്ടിട്ടുണ്ട്.

എന്നാൽ കേരളത്തിന്റെ ഖജനാവും, സമ്പത്തും, കടലും, കായലും, ഭൂമിയും പ്രതിപക്ഷത്ത് ഇരുന്ന് സംരക്ഷിച്ച ഈ ജനനായകനു തുല്യം ഇദ്ദേഹം മാത്രം. 5 വർഷം മുഴുവൻ നീതിക്കും സത്യത്തിനും അഴിമതിക്കും എതിരായ പോരാട്ടം തന്നെ ആയിരുന്നു.

ഈ പ്രതിപക്ഷ നേതാവിനു ഒരു പ്രത്യേകതയുണ്ട്. രക്ത രൂക്ഷിത സമരമോ, കലാപമോ, സംഘർഷമോ ഒന്നും ഇല്ലാതെ ഒരു പാർട്ടി പ്രവർത്തകനെ പോലും വേട്ടയാടാൻ ഇട്ടു കൊടുക്കാതെ രമേശ് ചെന്നിത്തല അനവധി തവണ സംസ്ഥാന ഭരണം മാറ്റി മറിച്ചു.

കേരള സർക്കാരിനെ തിരുത്തിച്ചു. അഴിമതി തടഞ്ഞു. പതിനായിര കണക്കിനു കോടികളുടെ അഴിമതിയാണ്‌ ഒറ്റയാൾ പോരാട്ടത്തിലൂടെ തടഞ്ഞത് ബ്രൂവറിയിൽ രമേശ് ചെന്നിത്തലയുടെ പോരാട്ടം ആയിരുന്നു കണ്ടത്. ആ അഴിമതി പദ്ധതി ഉപേക്ഷിച്ച് പിണറായി സർക്കാർ ജീവനും കൊണ്ടോടുകയായിരുന്നു. സ്പ്രിംഗളർ ഇടപാട് പുറത്ത് കൊണ്ടുവന്നപ്പോൾ എല്ലാവരും പരിഹസിച്ചു.

രാവിലെ വന്നിരുന്ന് സർക്കാരിനെ വിമർശിക്കുന്നതല്ല പ്രതിപക്ഷത്തിന്റെ പണി എന്നായിരുന്നു സ്പ്രിംഗർ അഴിമതി പുറത്ത് വിട്ടപ്പോൾ കെ സുരേന്ദ്രന്റെ പോലും ആദ്യ പ്രതികരണം വന്നത്. പിന്നീട് നടന്നത് കേരളം കണ്ടതാണ്‌. രമേശ് ചെന്നിത്തലയുടെ മുന്നിൽ കൈ കൂപ്പി മുട്ടിൽ ഇഴയുന്ന സർക്കാരിനെ പോലെ സ്പ്രിംഗർ ഇടപാട് ഉപേക്ഷിച്ച് കേരള സർക്കാർ ജീവനും കൊണ്ടോടി.

340 ലക്ഷം ജനങ്ങളുടെ ജീവിത വിവരങ്ങളും സ്വകാര്യതക്കും ആണ്‌ അവിടെ രമേശ് ചെന്നിത്തല കാവലാളായത് നിയമസഭയിലെ ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം, ജനാധിപത്യ പ്രക്രിയയിൽ ഇത്രയധികം വ്യക്തതയോടെയും കൃത്യതയോടെയും ശക്തമായ പ്രതിഷേധം തീർത്തു ജനങ്ങളോടൊപ്പം നിന്നു അവർക്കായി ശബ്ദിച്ച മറ്റൊരു നേതാവുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.

പി. ടി ചാക്കോ മുതൽ ഇങ്ങോട്ടു ഇതുവരെ ഇത്തരമൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ല, PR ഏജൻസികളോ വാഴ്ത്തുപാട്ടുകാരോ ശക്തമായ സൈബർ പോരാളികളോ കൂട്ടിനില്ലാതെ ഒരു ഒറ്റയാൾ പോരാട്ടം നടത്തിയ മനുഷ്യനാണിത്, കേരളംഇദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എനിക്കു ശരിക്ക്കും തോന്നിയത് ഇദ്ദേഹം ഒരു ഒറ്റയാൾ പോരാളിയാണെന്നാണ്.

ഓരോ ആരോപണങ്ങൾ മറനീക്കി കൊണ്ടു വരുമ്പോഴും ട്രോളുകളായും, ആക്രമണപോസ്റ്റുകളായും ഇടതു സൈബർ പോരാളികൾ അദ്ദേഹത്തെ ആക്രമിച്ചു വീഴ്ത്തികൊണ്ടിരുന്നു, കൂടെ പോരാടാൻ, കൈ പിടിക്കാൻ ചുറ്റുമുണ്ടാവേണ്ടിയിരുന്നവർ പോലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല എങ്കിലും തിരിഞ്ഞു നോക്കാതെ തന്റെ കരുത്തിൽ മാത്രം ആശ്രയിച്ചു മുന്നേറിയ ആൾ, ഒരു പക്ഷേ സംസ്‍കാരിക നായകരോ, മാധ്യമ സഹായമോ, ശക്തമായ ജനപിന്തുണയോ ഒന്നും ലഭിച്ചില്ലായെങ്കിൽ കൂടി ആദ്യം പുച്ഛിച്ചവരും പരിഹസിച്ചവരും പതുക്കെ തിരിച്ചറിയുകയായിരുന്നു രമേശ്‌ ചെന്നിത്തല എന്ന പച്ചയായ മനുഷ്യനെ,

ആരാണ് യഥാർത്ഥ നായകൻ, ആരാണ് കാപ്റ്റൻ ആരാണ് യഥാർത്ഥ ഇരട്ട ചങ്കൻ എന്ന് ചോദിച്ചാൽ ഒരു പക്ഷേ മലയാളി ഇന്ന് മാറ്റി പറഞ്ഞു പോവും, ജനങ്ങളുടെ നികുതി പണമെടുത്തു വാഴ്ത്തുപാട്ടുകാരെ പോറ്റാതെ പച്ചക്ക് നിന്നു ജനാധിപത്യത്തിന്റെ കവലളായി മാറിയ ഇദ്ദേഹമാണ് യഥാർത്ഥത്തിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നത്.

ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും അതിശക്തമായി ആക്രമിക്കപ്പെട്ടപ്പോഴും കാൽ ചുവടൊന്നു പിഴക്കാതെ, ഒന്നു പോലും പതറാതെ ഊർജസ്വലനായി അവഹേളിച്ചവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു,

ആർക്കും തിരുത്താൻ കഴിയാത്തതെന്നഹങ്കരിച്ച പിണറായിയുടെ ധാർഷ്ട്യം വീണ്ടും വീണ്ടും തിരുത്തപ്പെട്ടു, അഴിതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങി കുളിച്ചു പോയേക്കാവുമായിരുന്ന പിണറായി സർക്കാരിന് കൂച്ചുവിലങ്ങിട്ടത് ഈ ചെറിയ മനുഷ്യന്റെ വലിയ പോരാട്ടമാണെന്ന് പറയാതെ വയ്യാ,


പല തരത്തിൽ ഉള്ള strategical attack കളാണ് പ്രതി പക്ഷ നേതാവിന് നേരിടേണ്ടി വന്നത് ഒരിക്കൽ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാൽ പിന്നെ ജനഹിതത്തിന്റെ കാവലാളാകുക തിരഞ്ഞെടുക്കപ്പെട്ട ആ സർക്കാർ മാത്രമല്ല, ഒരു പക്ഷേ അതിലുപരി പ്രതിപക്ഷം കൂടിയാണ് അതായതു ഭരണം ലഭിക്കാത്തപ്പോഴും പ്രതിപക്ഷം ജനകീയ അധികാരത്തിനു പുറത്തല്ല, അതിനകത്തു തന്നെയാണ് വി യോജിപ്പുകളുടെ പ്രാതി നിധ്യം തുടർന്നപ്പോഴും സൂക്ഷ്മമായി നിരീക്ഷിച്ചാൽ എന്തിനും ഏതിനും ഉടക്ക് വച്ച ഒരു പ്രതിപക്ഷ നേതാവല്ല ചെന്നിത്തല എന്നുറപ്പിച്ചു പറയുവാൻ കഴിയും,

പ്രളയസമയത്തു മലയാളി പകച്ചു നിന്നപ്പോൾ ഭരണപക്ഷത്തോട് കൈകോർത്തു മുഖ്യമന്ത്രിയോടൊപ്പം നിലനിന്ന, caaക്കെതിരായ പ്രമേയം പാസ്സാക്കിയപ്പോഴും രാഷ്ട്രീയ എതിർപ്പുകളിൽ നിന്നു കൊണ്ട് തന്നെ ഭരണ പക്ഷത്തോട് ചേർന്ന ഒരു പ്രതിപക്ഷ നന്മയാണ് നമുക്ക് കാണുവാൻ കഴിഞ്ഞത് അധികാരം മാത്രം ലക്ഷ്യം വച്ചുളള പൈങ്കിളി ആരോപണങ്ങളായിരുന്നില്ല ഉയർത്തപ്പെട്ടത്,

സമഗ്ര ജനനന്മലക്ഷ്യം വച്ചു സമൂഹത്തിനോടും ജനങ്ങളോടുമുള്ള പ്രതിപക്ഷ ധർമം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞ അഞ്ചു വർഷങ്ങൾ, ഒന്നു കൂടി പറഞ്ഞു വക്കട്ടെ മാധ്യമ ങ്ങളുടെ പുകമറക്കപ്പുറത്തു, കൃത്വമമായി സൃഷ്ടിക്കപ്പെടുന്ന സ്തുതിപാടലുകൾ കപ്പുറത്തു എന്നോട് ചോദിച്ചാൽ ഞാൻ പറയും നിങ്ങളാണ് യഥാർത്ഥ ഇരട്ട ചങ്കൻ എന്ന്, അർഹമായ അഭിനന്ദനങ്ങൾക്കു വേണ്ടി കാക്കാതെ, പരിഹാസങ്ങൾക്കിടയിലും അകമഴിഞ്ഞ അൽമാർത്ഥയോടെ ജനപക്ഷ വിയോജിപ്പുകൾ തുടർന്ന നിങ്ങൾ ജനങളെ ജയിപ്പിച്ചു എന്നെ പറയാനാവൂ, വിഖ്യാതനായ അർഥർ സ്കോപ്നർ പറഞ്ഞത് പോലെ All truth paases through three three stages, first it is ridiculed, second it is violently opposed, third it is widely accepted as being self evident....

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (4 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (4 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (4 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (5 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (6 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (6 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (7 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (7 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends