Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവിളിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം... തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു

19 APRIL 2021 01:25 PM IST
മലയാളി വാര്‍ത്ത

 

രാജ്യസഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നിരിക്കുന്നത്. കാലത്തിന്റെ കാവ്യനീതിയോ അതോ ഇരട്ടനീതി നിഷേധമോ ചെറിയാന്‍ ഫിലിപ്പിന്റെ കാര്യം രാഷ്ട്രീയ നിരീക്ഷകരുടെ ഇടയില്‍ വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവിളിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം വന്നതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചെറിയാനാണ് താരം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സിപിഎം ചതിച്ചു. രാജ്യസഭാ സീറ്റ് ഇത്തവണയും നല്‍കിയില്ല. രണ്ടു സീറ്റുകളും നല്‍കിയത് പിണറായി വിജയന്റെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും പത്രം പറയുന്നു.


വിമതരെ സ്വീകരിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്. രാജ്യസഭാ സീറ്റ് രണ്ടുതവണ വാഗ്ദാനം ചെയ്തു വഞ്ചിച്ചു. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനം. ചെറിയാന്‍ ഫിലിപ്പിന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പൂമുഖത്തൊരു ഇരിപ്പിടമുണ്ടായിരുന്നു.

എന്നാലിപ്പോള്‍ സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്നിരിക്കുന്നു. മറുകണ്ടം ചാടി വരുന്നവരുടെ ചോര ഊറ്റിക്കുടിച്ച് എല്ലും തോലും മാത്രം അവശേഷിപ്പിക്കുന്ന സ്വഭാവമാണ് സിപിഎമ്മിന്. കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമാണ്.


2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചതും. ഉമ്മന്‍ ചാണ്ടിക്കും എകെ ആന്റണിക്കുമെതിരെ ചെറിയാന്‍ ഫിലിപ്പ് ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ഏതായാലും ചെറിയാന്‍ തിരിച്ചുപോകുമോ ഇല്ലയോ എന്നതാണ് ഇനി കാണേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (22 minutes ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (35 minutes ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (46 minutes ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (52 minutes ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (1 hour ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (1 hour ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (1 hour ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (1 hour ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (1 hour ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (2 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (2 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (2 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (4 hours ago)

Malayali Vartha Recommends