Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ അതിനിർണായക തീരുമാനം ; കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി; വമ്പൻ തിരിച്ചടിയേറ്റ് കെ.എസ്.ആര്‍.ടി.സി.

19 APRIL 2021 01:45 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ രണ്ടാം വ്യാപനത്തിൽ അതിനിർണായക തീരുമാനവുമായി സർക്കാർ. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇത് കെ.എസ്.ആര്‍.ടി.സിക്ക് വമ്പൻ തിരിച്ചടി നൽകുന്നു.

കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ ആരംഭത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മൂന്ന് മാസത്തോളം കെ.എസ്.ആര്‍.ടി.സിക്ക് സര്‍വീസ് നടത്താനായിരുന്നില്ല. അപ്പോഴുണ്ടായ നഷ്ടം വളരെ വലുതായിരുന്നു.

പിന്നീട് ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ കെ.എസ്.ആര്‍.ടി.സി നഷ്ടത്തില്‍ നിന്ന് കയറി വരികയായിരുന്നു . എന്നാലിപ്പോള്‍ യാത്രക്കാരെ നിറുത്തിക്കൊണ്ടു പോകരുതെന്ന ഉത്തരവാണ് കെ.എസ്.ആര്‍.ടി.സി എടുത്തിരിക്കുന്നത്.

നേരത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് പ്രതിമാസം കെ.എസ്.ആര്‍.ടി.സിക്ക് 40 മുതല്‍ 60 ലക്ഷം വരെയായിരുന്നു വരുമാനം കിട്ടിയിരുന്നത്. കഴിഞ്ഞമാസം വരുമാനം 120 കോടിയില്‍ എത്തിയിരുന്നു . . ഈ മാസം 13 വരെയുള്ള കണക്ക് അനുസരിച്ച്‌ കെ.എസ്.ആര്‍.ടി.സിക്ക് 50 കോടി വരുമാനം കിട്ടി.

നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കില്‍ വരുമാനം 150 കോടിയ്ക്ക് മുകളില്‍ പോകുമായിരുന്നു. 300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സിക്ക് 8000 രൂപയുടെ ഡീസലാണ് വേണ്ടത്. എന്നാല്‍, വരുമാനത്തില്‍ ശരാശരി വര്‍ദ്ധന 12,000 രൂപ മാത്രമാണ്. മാത്രമല്ല, കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകാത്ത സ്ഥിതിയുമാണുള്ളതെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കി.

 6635 ബസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. എന്നാല്‍ ഇതില്‍ 4000 എണ്ണം മാത്രമെ സര്‍വീസ് നടത്തുന്നുള്ളൂ. പ്രതിമാസം ഡീസലിന് മാത്രമായി 90 കോടി ചെലവിടുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം നല്‍കാനായി 65 കോടിയും ചെലവിടേണ്ടി വരുന്നുണ്ട്.

ഇന്ധനവില അനുദിനം റോക്കറ്റ് പോലെ കുതിക്കുന്നതിനാല്‍ തന്നെ മുഴുവന്‍ ബസുകളും ഓപ്പറേറ്റ് ചെയ്യാനാകാത്ത സ്ഥിതിയാണ് കോര്‍പ്പറേഷനുള്ളത്. സര്‍വീസ് നടത്താത്ത ബസുകളിലെ ബാറ്ററിയും ‌ടയറുകളും ഊരിമാറ്റി സൂക്ഷിക്കാന്‍ അടുത്തിടെ കെ.എസ്.ആര്‍.ടി.സി നിര്‍ദ്ദേശിക്കുകയും ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെ.എസ്.ആര്‍.ടി.സി . പുതിയ ഉത്തരവുകൾ നടപ്പാക്കണമെന്ന നിര്‍ദ്ദേശങ്ങളൊന്നും തന്നെ നല്‍കേണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, മുനിസിപ്പാലിറ്റി, റവന്യൂ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുകയും രണ്ട് ഡോസ് വാക്സിന്‍ നല്‍കിയപ്പോഴുമാണിത്.

ബസുകളില്‍ യാത്രക്കാരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ് 20,​000 ഓളം വരുന്ന കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും. ബസുകളില്‍ ഇപ്പോഴും തിരക്കാണ്. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കൊവിഡ് ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും കണ്ടക്ടര്‍ക്കും അത് പകരാം.

ഇനി ലക്ഷണങ്ങളില്ലാതെ കണ്ടക്ടര്‍ക്കോ ‌ഡ്രൈവര്‍ക്കോ രോഗം വന്നിട്ടുണ്ടെങ്കില്‍ അത് യാത്രക്കാരിലേക്കും പകരാം. ഇങ്ങനെയാക്കെ രോഗം പകരാനുള്ള സാദ്ധ്യത ഇത്രയേറെ ഉണ്ടായിട്ടും മറ്റുള്ളവര്‍ക്കൊപ്പം ഇവര്‍ക്കും പരിഗണന നല്‍കുന്ന കാര്യം ആരോഗ്യ, ഗതാഗത വകുപ്പുകള്‍ മന:പൂര്‍വം മറക്കുകയാണ്.

പൊതുജനങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നത് ആരംഭിച്ചപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം ചില ‌ഡിപ്പോകളില്‍ ഉയര്‍ത്തിയത്.

അതനുസരിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസുമായി സഹകരിച്ച്‌ വാക്സിന്‍ എടുക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് അതാത് ജില്ലാ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ് നിര്‍ദ്ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends