Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശ്ശൂര്‍ക്കാരെ.. ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്; 'ഇപ്പ്രാവശ്യം പൂരം വേണ്ട കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും; അപേക്ഷയുമായി ഡോ. മുഹമ്മദ് അഷീല്‍

19 APRIL 2021 02:36 PM IST
മലയാളി വാര്‍ത്ത

നടി പാര്‍വതി തിരുവോത്ത്, മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ എന്നിവർക്ക് പിന്നാലെ തൃശൂർപൂരം വേണ്ടെന്ന അപേക്ഷ‌യുമായി സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറായ ഡോ. മുഹമ്മദ് അഷീല്‍ .

കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുകയാണ്.ഇതിനടിയിലാണ് തൃശ്ശൂര്‍ പൂരം വേണമെന്ന കാര്യത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടായിരിക്കുന്നത്. എന്നാൽ തൃശ്ശൂര്‍ പൂരം നടത്താതിരിക്കാന്‍ തൃശ്ശൂര്‍കാര്‍ തീരുമാനിക്കണമെന്ന അപേക്ഷയുമായി സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറായ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത് വന്നിരിക്കുകയാണ് .

മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്ന് നമ്മള്‍ ഇനിയും പഠിച്ചില്ലേയെന്ന് ചോദിക്കുകയാണ് അഷീല്‍. പൂരത്തിനൊപ്പം, മെയ് രണ്ടിന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തെ തുടര്‍ന്നുണ്ടാകുന്ന ആഹ്ളാദപ്രകടനങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡോക്ടര്‍ അഷീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

തൃശ്ശൂര്‍ക്കാരെ. ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്. ???

'ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി 'എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും... ഒരുപക്ഷെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും...

ഇനിയും ഈ കോവിഡ് സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാവും So please. മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്ന് നമ്മള്‍ ഇനിയും പഠിച്ചില്ലേ
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്..

ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം. but പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ് One more thing.

എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയില്‍ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും. മെയ് 2 നു ആഹ്ലാദ പ്രകടനങ്ങള്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കുക. പ്ലീസ് ?

അതേ സമയം തൃശൂര്‍ പൂരം നടത്തരുതെന്ന ആവശ്യവുമായി നടി പാര്‍വതി തിരുവോത്ത് രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തൃശൂര്‍ പൂരം വേണ്ടെന്നും അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കണമെന്നുമാണ് താരം കുറിച്ചത്. മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ കുറിപ്പ് പങ്കുവെച്ചാണ് പാര്‍വതി നിലപാട് അറിയിച്ചത്.

'ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചത്‌ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.' തൃശൂര്‍പൂരം വേണ്ട എന്ന ഹാഷ്ടാ​ഗില്‍ താരം കുറിച്ചു.

തൃശൂര്‍ പൂരം ആഘോഷമായി നടത്തണം എന്ന് ആവശ്യപ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടായിരുന്നു ഷാഹിനയുടെ പോസ്റ്റ്. 'ആരുടെ ഉത്സവമാണ് പൂരം?

ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.' എന്നാണ് ഷാഹിന കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends