Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി രോഗലക്ഷണം മറച്ച്‌ വെച്ച്‌ ആയിരങ്ങളെ പങ്കെടുപ്പിച്ച്‌ റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്; താങ്കളുടെ നാവ് ' ക്വാറന്റൈനില്‍' ആയതു കൊണ്ടാണോ? ഡോ. അശീല്‍ മുഹമ്മദിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

19 APRIL 2021 03:17 PM IST
മലയാളി വാര്‍ത്ത

ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ് ഇതെന്ന് പറഞ്ഞ ഡോ. അശീല്‍ മുഹമ്മദിനെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്.

തൃശൂര്‍ പൂരം ഇപ്പോള്‍ നടത്തുന്നത് കോവിഡ് വ്യാപനം രൂക്ഷമാകുമെന്നതടക്കം കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ അദ്ദേഹം പറഞ്ഞിരുന്നു. ‌ എന്നാൽ മുഖ്യമന്ത്രി ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ' ക്വാറന്റൈനില്‍' ആയതു കൊണ്ടാണോ? മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ 'തെരഞ്ഞെടുപ്പ് താരനിശ ' എന്ന് 'ഉറപ്പിച്ച്‌ ' പറയുവാന്‍ താങ്കള്‍ക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

കോവിഡ് പ്രതിരോധത്തെ പറ്റിയുള്ള താങ്കളുടെ ആശങ്കകള്‍ കലര്‍ന്ന തൃശൂര്‍ പൂരം പോസ്റ്റ് അഭിനന്ദനീയമാണ്. എന്നാല്‍ എന്റെ മനസില്‍ തോന്നിയ മറ്റ് ചില സംശയങ്ങള്‍ പങ്ക് വെക്കുവാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മുഖ്യമന്ത്രി രോഗലക്ഷണം മറച്ച്‌ വെച്ച്‌ ആയിരങ്ങളെ പങ്കെടുപ്പിച്ച്‌ റോഡ് ഷോ നടത്തിയതടക്കമുള്ള ചില ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെ പറ്റി താങ്കളുടെ പ്രതികരണം നടത്താതിരുന്നത്, താങ്കളുടെ നാവ് ' ക്വാറന്റൈനില്‍' ആയതു കൊണ്ടാണോ?

മനുഷ്യ ജീവനുകളേക്കാള്‍ വലുതല്ല മുഖ്യമന്ത്രിയുടെ 'തെരഞ്ഞെടുപ്പ് താരനിശ ' എന്ന് 'ഉറപ്പിച്ച്‌ ' പറയുവാന്‍ താങ്കള്‍ക്ക് 'ഉറപ്പില്ലാതെ ' പോയത് എന്തുകൊണ്ടാണ്?

'പ്രത്യേക കോവിഡ് വിമാനമെന്ന' ആശയം മുന്നോട്ട് വെച്ച്‌ പ്രവാസികളുടെ മടങ്ങി വരവ് മുടക്കുവാന്‍ ശ്രമിച്ച താങ്കള്‍ക്ക്, കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ കോവിഡ് നെഗറ്റീവായ മുഖ്യമന്ത്രിക്കും, ഡ്രൈവര്‍ക്കും, ഗണ്‍മാനുമൊപ്പം പോകാതിരിക്കുവാന്‍, മിനിമം 'പ്രത്യേക കോവിഡ് ഇന്നോവ' എന്ന ആശയം മുന്നോട്ട് വെക്കുവാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? 

മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായയെങ്കില്‍, ഡോ. അശീല്‍ അത് ഡോ അശ്ലീലമായി...

കേരളം കോവിഡ് വ്യാപനത്തിന്റെ പിടിയില്‍ അകപ്പെട്ടപ്പോഴും, മുഖ്യമന്ത്രി നടത്തിയ ഗൗരവമേറിയ പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കാണാതെ വാഴ്ത്തിപ്പാട്ട് മാത്രം നടത്തുന്ന നിങ്ങളെ പോലെയുള്ളവര്‍ കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയുടെ ചുക്കാന്‍ പിടിക്കുന്ന അനാരോഗ്യമാണ് എന്ന് പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ് ??

അതേ സമയം ഡോക്ടര്‍ അഷീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു ;

തൃശ്ശൂര്‍ക്കാരെ. ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്. ???

'ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി 'എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും... ഒരുപക്ഷെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും...

ഇനിയും ഈ കോവിഡ് സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാവും So please. മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്ന് നമ്മള്‍ ഇനിയും പഠിച്ചില്ലേ
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്..

ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം. but പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ് One more thing.

എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയില്‍ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും. മെയ് 2 നു ആഹ്ലാദ പ്രകടനങ്ങള്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കുക. പ്ലീസ് ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends