Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചതിന് ശേഷം രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്താ സമ്മേളനം

19 APRIL 2021 04:31 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ രണ്ടാം  തരംഗം കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍  വ്യാപനം തടയാനുളള   ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല  ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു.   കോവിഡ് നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ  കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ കഴിയൂ എന്ന് കൂടിക്കാഴ്ചയില്‍   പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി വിവധ നിര്‍ദേങ്ങളും അദ്ദേഹം ഗവര്‍ണ്ണര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചു.


 സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍

1. ഗവര്‍ണ്ണര്‍ എന്ന നിലയിലുള്ള സ്വാധീനം കേന്ദ്ര സര്‍ക്കാരില്‍ ഉപയോഗിച്ച്   സംസ്ഥാനത്തേക്ക് കൂടുതല്‍  വാക്സിന്‍  അടിയന്തിരമായി എത്തിക്കാനുളള നടപടികള്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ 60 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമല്ല നാല്‍പ്പത്തഞ്ച് വയസിന് മുകളില്‍ ഉള്ളവര്‍ക്കും  വാക്സിന്‍ വിതരണം ചെയ്യാന്‍ കഴിയൂ.  

  ഉപരാഷ്ടപതി വിളിച്ച് കൂട്ടിയ യോഗത്തില്‍ ഈ വിഷയം താന്‍  ഉന്നയിച്ചതായി  ഗവര്‍ണ്ണര്‍ മറുപടി നല്‍കിയതായും   രമേശ് ചെന്നിത്തല പറഞ്ഞു. അതോടൊപ്പം  ആരോഗ്യമന്ത്രാലയമായും  കേന്ദ്ര സര്‍ക്കാരുമായും താന്‍ വിഷയം ഈ സംസാരിക്കാമെന്നും  കൂടുതല്‍ വാക്സിന്‍ കേരളത്തിലെത്തിക്കാമെന്നും ഗവര്‍ണ്ണര്‍ ഉറപ്പ്  നല്‍കിയതായും  രമേശ് ചെന്നിത്തല വെളിപ്പെടുത്തി.

2.  കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ആറുമാസമെന്ന കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇന്‍ഷുറന്‍സിന്റെ കാലാവധി നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടണമെന്ന  നിര്‍ദേശവും ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ വച്ചു.

3.  ചെറുകിട കര്‍ഷകര്‍ക്കായി നബാര്‍ഡ് നല്‍കിയ  2500 കോടിയുടെ ലോണ്‍ തിരിച്ചുപിടിക്കുന്ന  നടപടി ഉടനടി നിര്‍ത്തി വയക്ണമെന്ന ആവശ്യവും  ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍ പെടുത്തി.

4. ആരോഗ്യ വകുപ്പില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ച  പോസ്റ്റുകള്‍ അടിയന്തിര പ്രധാന്യം  കണക്കിലെടുത്ത് ഉടനടി സൃഷ്ടിക്കണം.  ആരോഗ്യമേഖലയില്‍ കൂടുതല്‍ നിയമനങ്ങള്‍  നടത്തണം.

5. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമമായ ഏകോപനം വേണം. ഇപ്പോള്‍ ഒരോ കളക്റ്റര്‍മാരും  ഒരോ തരത്തിലാണ് നിര്‍ദേശങ്ങള്‍  കൊടുക്കുന്നത്.  കാസര്‍കോട് ജില്ലയില്‍ യാത്ര ചെയ്യണമെങ്കില്‍ നോണ്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അവിടുത്തെ കളക്റ്റര്‍ പറയുന്നു. ഇത് എങ്ങിനെ പ്രായോഗികമാകും.  ഓരോകളക്റ്റര്‍മാരും പ്രത്യേകം പ്രത്യേകം നിര്‍ദേശങ്ങളും ഉത്തരവും നല്‍കുന്നത് നിര്‍ത്തണം.   ഏകോപനം ഇക്കാര്യത്തില്‍ അനിവാര്യമാണ്.   പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ വിളിക്കാന്‍ അതത് ജില്ലാ കളക്റ്റര്‍മാര്‍ക്ക് ചീഫ് സെക്രട്ടറി   നിര്‍ദേശം നല്‍കണം. പഞ്ചായത്ത്  തലങ്ങളില്‍   വിപുമായ തോതിലുള്ള ബോധവല്‍ക്കരണ കാപ്യംയിനുകള്‍ ആരംഭിക്കണം. ഇതിനായി പഞ്ചായത്തുകള്‍ക്ക് ഫണ്ട് അനുവദിക്കുകയോ അവരുടെ പദ്ധതി വിഹിതം ഉപയോഗിക്കാനുള്ള അനുമതി നല്‍കുകയോ വേണം. കോവിഡ് രോഗികള്‍ക്ക്  കൂടുതല്‍ സഹായം  നല്‍കാന്‍ പഞ്ചായത്തുകള്‍ക്കേ കഴീയു.അഭ്യന്തരം-  റവന്യു തദ്ദേശ- ആരോഗ്യ- ധനകാര്യ വകുപ്പുകള്‍   ഏകോപനത്തോട് കൂടി പ്രവര്‍ത്തിക്കണം.  എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക്  അതി ജീവിക്കാന്‍ കഴിയുകയുള്ളു.


ചികിത്സ
-------
1. അഡ്മിഷന്‍ പ്രോട്ടക്കോള്‍
-----------
കോവിഡ് രോഗികള്‍ വല്ലാതെ കൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വ്യക്തമായ അഡ്മിഷന്‍ പ്രോട്ടക്കോള്‍ ഉണ്ടാക്കണം. ഇപ്പോള്‍ സാമ്പത്തിക ശേഷി ഉള്ളവരും സ്വാധീനശക്തി ഉള്ളവരുമായ ആളുകള്‍ ചെറിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ മുന്‍കരുതലെന്ന നിലയ്ക്ക് ആശുപത്രികളില്‍ അഡ്മിറ്റായി കിടക്കകള്‍ കയ്യടക്കുകയാണ്. ഇത് കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും അഡ്മിറ്റ് ചെയ്യാന്‍ കഴിയാതെ വരുന്നു. അതിനാല്‍ റഫറല്‍ സംവിധാനത്തിലൂടെ അഡ്മിഷന്‍ നല്‍കണം. പ്രാഥമിക ചികിത്സയ്ക്കും റഫറല്‍ സംവിധാനത്തിനുമുള്ള ശൃംഘല സംസ്ഥാനത്തുടനീളം തയ്യാറാക്കണം.

2. ഐ.സി.യുവുകള്‍, വെന്റിലേറ്ററുകള്‍
----------------
ഐ.സി.യുവുകളുടെയും വെന്റിലേറ്ററുകളുടെയും ക്ഷാമം മുന്‍കൂട്ടി കണ്ട് സംസ്ഥാനത്തുള്ള എല്ലാ  ഐ.സി.യുകളും വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സിയുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു 'കോമണ്‍ പൂള്‍' ഉണ്ടാക്കണം. എന്നിട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ അഡ്മിഷന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അവയിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യണം.

3. ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കണം
-------------
പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കുറവുണ്ടെന്ന് വ്യാപകമായ പരാതി ഉണ്ട്. അതിനാല്‍ സംസ്ഥാനത്തെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ചികിത്സയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കണം. ഐ.എം.എ.പോലുള്ള സംഘടനകളുമായി സഹായം ഇതിന് തേടാവുന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഈ പരിശീലനം പൂര്‍ത്തിയാക്കാം. കരാറടിസ്ഥാനത്തില്‍ നിയമനം ആവശ്യമുള്ളിടത്ത് അതും ചെയ്യണം.

4. കിടക്കകള്‍ ഉറപ്പാക്കണം
-----------
ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ക്ലിനിക്കുകള്‍, ഡെന്റര്‍ ക്ലിനിക്കുകള്‍, ഒ.പി.ഡികള്‍ തുടങ്ങിയവയിലെ കിടക്കകളും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് സജ്ജമാക്കണം.

5. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം.
----------
ജീവന്‍ രക്ഷാ മരുന്നുകളുടെയും ഓക്സിജന്‍ സിലിണ്ടറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. Ramdesivir, Tocilizumab തുടങ്ങിയ ജീവന്‍ രക്ഷാ ഔഷധങ്ങളും, സ്റ്റിറോയിഡുകളും ആവശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. ഈ മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണം.

6. ചികിത്സയുടെ ചിലവ് നിയന്ത്രിക്കല്‍
------------
ഇപ്പോഴത്തെ അവസ്ഥയെ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി സ്വകാര്യ ആശുപത്രികളിലെയും ചികിത്സാച്ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ആര്‍ക്കും ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെടതുത്. ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണം.

പ്രതിരോധം
------------
7. വാക്സിനേഷന്‍
--------
വാക്സിനേഷന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തുടരണം. വാക്സീന്‍ ഓപ്പണ്‍മാര്‍ക്കറ്റിലും ലഭ്യമാക്കണം എന്ന നിലപാട് നമ്മുടെ സംസ്ഥാനത്തിനും സ്വീകരിക്കാവുന്നതാണ്.

8. സംസ്ഥാനതല ലോക്ഡൗണ്‍ വേണ്ട
-----------
ജനങ്ങളെ ദുരിതത്തിലാക്കുകയും നിത്യവൃത്തി മുട്ടിക്കുകയും ചെയ്യുന്ന സംസ്ഥാനതല ലോക്ഡൗണ്‍ ആവശ്യമില്ല. പകരം രോഗം പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങളില്‍ കര്‍സന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന മൈക്രോ കണ്‍ടെയ്മെന്റ് സ്ട്രാറ്റജി സ്വീകരിക്കുകയാണ് വേണ്ടത്. ഉദാഹരണമായി കടകള്‍ക്ക് സമയപരിധി നിശ്ചയിക്കുന്നതിന് പകരം ടോക്കല്‍ സമ്പ്രദായത്തിലൂടെ ജനത്തിരക്ക് നിയന്ത്രിക്കണം.

9. എസ്.എം.എസ്.കര്‍ശനമാക്കുക.
------------
 സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ കര്‍ശനമാക്കണം.


10. ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സമൂഹത്തിലെ രോഗ്യവ്യാപനം കണ്ടെത്തി തടയണം. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും ക്വാറന്റെയിന്‍ നടപടികള്‍ കര്‍ശനമാക്കുകയും വേണം.

ഗവേഷണം
-------------
11. രോഗവ്യാപനത്തിന്റെ രീതിയെക്കുറിച്ചും  വൈറസ്സിന്റെ ജനിതക മാറ്റത്തെക്കുറിച്ചുമുള്ള ഗവേഷണം അത്യാവശ്യമാണ്. വൈറസ് ബാധ കൊണ്ട് സംസ്ഥാനത്തെ പ്രതിദിന മരണനിരക്കില്‍ എത്ര വ്യത്യാസമുണ്ടാകുന്നുവെന്ന്  പഠിക്കേണ്ടതുണ്ട്.


മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ്  ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഇക്കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയുമായി  സംസാരിക്കാമെന്ന് ഗവര്‍ണ്ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധ കാലാടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്  കൊണ്ട് പോകേണ്ട സന്ദര്‍ഭമാണിത്.  

തൃശൂര്‍ പൂരം: സമവായം  വേണം.
--------------
 തൃശൂര്‍ പൂരം ആചാരാനുഷ്ഠാനങ്ങളോടെ  നടത്തുന്നതില്‍ തെറ്റില്ല.  പക്ഷ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രോട്ടോക്കോള്‍  പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം  കാര്യങ്ങള്‍  ചെയ്യേണ്ടത്.  ഇപ്പോള്‍ സാചര്യം വളരെ മോശമാണ്. അത് കൂടി കണക്കിലെടുത്ത്  രണ്ട്  ദേവസ്വങ്ങളുമായി  സര്‍ക്കാര്‍   ചര്‍ച്ച  ചെയ്ത് സമവായത്തിലെത്തണമെന്നാണ്  തന്റെ  അഭിപ്രായം ആരോഗ്യ പ്രോട്ടോക്കോള്‍  പാലിക്കുകയും അതോടൊപ്പം ആചാരാനുഷ്ഠാനങ്ങളും നല്ല  നിലയില്‍ നടത്തുകയും വേണം.

 പോസ്റ്റല്‍ ബാലറ്റ്:  വിവരങ്ങള്‍  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയും നല്‍കിയിട്ടില്ല
------------
 പൊസ്റ്റല്‍ ബാല്റ്റ്  സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ല.  വോട്ടര്‍ പട്ടിക സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത് പ്രാഥമികമായ കടമയാണ്.  താന്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് കത്തുകള്‍   തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നതായും  രമേശ് ചെന്നിത്തല പറഞ്ഞു.  ആര്‍ക്കൊക്കെയാണ് പോസ്റ്റല്‍  ബാല്റ്റ് നല്‍കിയത്. ആരാണ് അതിന് അര്‍ഹരായിരുന്നത്  ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ അത് നല്‍കിയിട്ടില്ല. കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്  രണ്ട് കത്തുകള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല.  വോട്ടര്‍ പട്ടികയുടെ ഭാഗം തന്നെയാണ് തപാല്‍ വോട്ടും . അത്  കൊണ്ട്  പോസ്റ്റല്‍ വോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടത്   അനിവാര്യമാണ്.

കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (3 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (3 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (5 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (5 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (5 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (6 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (6 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (7 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (7 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (8 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (8 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (8 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (8 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (8 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (8 hours ago)

Malayali Vartha Recommends