Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്. ഒപ്പം പേടിയും.. മുംബൈയിൽ കൂടി വരുന്ന കേസുകൾ കാണുമ്പോൾ ഇവിടെ നിൽക്കാൻ തന്നെ പേടിയാവുന്നു...' വൈറലായി യുവതിയുടെ കുറിപ്പ്

19 APRIL 2021 04:41 PM IST
മലയാളി വാര്‍ത്ത

ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്. ഒപ്പം പേടിയും.. മുംബൈയിൽ കൂടി വരുന്ന കേസുകൾ കാണുമ്പോൾ ഇവിടെ നിൽക്കാൻ തന്നെ പേടിയാവുന്നു. ഓക്സിജൻ, വെന്റിലേറ്റർ, ബെഡ് എന്നിവയുടെ ദൗർലഭ്യം ഭീകരമാണ് ഇവിടെ. ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു. ഡിംപിൾ ഗിരീഷ് എന്ന യുവതി പങ്കുവച്ച അനുഭവക്കുറിപ്പ് ഏറെ ശ്രദ്ധേയമാകുകയാണ്.

ഡിംപിൾ ഗിരീഷ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ഈ ഫോട്ടോയിൽ കാണുന്നത് ഞാനാണ്, ആറു മാസം മുന്നത്തേയും ഇപ്പോഴത്തെയും ഞാൻ. എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോൾ പോസ്റ്റ്‌ ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും. കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓർമ്മപ്പെടുത്താൻ തന്നെയാണ് ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നത്.

ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിൽ അനുഭവിച്ചതാണ് ഞാൻ. ഓക്സിജൻ മാസ്ക് വച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്. ഇരുപത് മിനിറ്റിന് ശേഷമൊക്കെയാണ് നേരെയൊരു ശ്വാസം എടുക്കാൻ പറ്റിയിട്ടുള്ളത്. മാസ്ക് വെക്കുമ്പോൾ പോലും ഓക്സിജൻ ലെവൽ 68 ഒക്കെ ആവുന്ന അവസ്ഥ എത്ര ഭീകരമാണെന്നോ? മരണത്തെ തൊട്ടുമുന്നിൽ നേർക്കുനേർ കാണുമ്പോൾ ഉണ്ടാവുന്ന നിസംഗത ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ട് ആണ്.

ശാരീരിക ബുദ്ധിമുട്ടുകൾക്കപ്പുറം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ... ICU വിലെ അടുത്ത ബെഡിലുള്ള ഓരോരുത്തർ ഓരോ ദിവസവും കണ്മുന്നിൽ മരിച്ചു വീഴുന്നത് കാണേണ്ടി വരിക, അതിന് ശേഷം ഉണ്ടാവുന്ന ഭീകരമായ ഡിപ്രെഷൻ. എല്ലാമൊന്ന് നോർമൽ ആയി വരുന്നതേയുള്ളു. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും.

(31 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പതിയെയെങ്കിലും ഞാൻ പഠിച്ച വലിയ പാഠമുണ്ട്. ഓരോ ജീവനും വിലപ്പെട്ടതാണ്, നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്. അത് മാക്സിമം ആസ്വദിക്കുക തന്നെ വേണം. മറ്റാർക്കു വേണ്ടിയും നമ്മുടെ സന്തോഷങ്ങൾ പണയം വയ്ക്കരുത്. കിട്ടുന്ന സമയങ്ങൾ തോന്നുന്ന രീതിയിലൊക്കെ ജീവിച്ചു തീർത്തോണം. ഉപദേശിക്കാനും സദാചാരം പ്രസംഗിക്കാനുമൊക്കെ ഒരുപാട് ആളുകൾ ഉണ്ടാവും. അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചേക്കുക അത്രമതി.)

ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്. ഒപ്പം പേടിയും.. മുംബൈയിൽ കൂടി വരുന്ന കേസുകൾ കാണുമ്പോൾ ഇവിടെ നിൽക്കാൻ തന്നെ പേടിയാവുന്നു. ഓക്സിജൻ, വെന്റിലേറ്റർ, ബെഡ് എന്നിവയുടെ ദൗർലഭ്യം ഭീകരമാണ് ഇവിടെ. ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു. ജീവൻരക്ഷാ മരുന്ന് ആയ Remdesivir injection ന്റെ അഭാവവും ഒരുപാട് ജീവനുകൾ എടുത്തു കഴിഞ്ഞു.

മാസ്ക് വയ്ക്കുന്നുണ്ടെങ്കിലും സോഷ്യൽ ഡിസ്റ്റൻസിങ് എങ്ങുമില്ല. ആരുമതിനെ പറ്റി ഒട്ടുമേ bothered അല്ല. ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ആറടി മണ്ണിൽ കുഴിച്ചിടാൻ പോലും മനുഷ്യർ ഭൂമിയിൽ അവശേഷിക്കാതെയാവും.

ഇപ്പോഴും മാസ്ക് വയ്ക്കാത്തതിന് പിഴ അടയ്ക്കുന്ന ആൾക്കാർ ഒട്ടും കുറവല്ല നമ്മുടെ നാട്ടിൽ. മുംബൈയിൽ എവിടെയും കോവിഡ് രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടു Maha Malayali Help Desk (MMHD) എന്നൊരു വാട്സ്ആപ് ഗ്രൂപ്പ്‌ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മരുന്നുകൾക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനോ ഒക്കെ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ബന്ധപ്പെടാവുന്നതാണ്. പലതരം ആരോഗ്യ പ്രശ്നങ്ങളാൽ എനിക്ക് ആക്റ്റീവ് ആവാൻ പറ്റുന്നില്ലെങ്കിലും കഴിയുന്ന സഹായം ചെയ്യാൻ MMHD പ്രവർത്തകർക്ക് കഴിയും.

ഭയം വേണം ഒപ്പം ജാഗ്രതയും... ശുഭാശംസകളോടെ ഡിംപിൾ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends