Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.പി.എം രാജ്യസഭാ സീറ്റ്​ നിഷേധിച്ച ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക്​ മടക്കിവിളിച്ച്‌​ നേതാക്കള്‍; മടങ്ങിവരാന്‍ ചെറിയാന്‍ ഫിലിപ്പ്​​​​ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഗൗരവമായി ആലോചിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

19 APRIL 2021 07:04 PM IST
മലയാളി വാര്‍ത്ത

രാജ്യസഭാ സീറ്റ്​ നിഷേധിച്ചതോടെ സി.പി.എം നേതൃത്വവുമായി അകന്ന ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക്​ മടക്കിവിളിച്ച്‌​ നേതാക്കള്‍. ചെറിയാന്‍ താല്‍പര്യം അറിയിച്ചാല്‍ സ്വീകരിക്കാന്‍ തയാറാണെന്ന്​ നേതാക്കള്‍ വ്യക്തമാക്കി.കോണ്‍ഗ്രസിലേക്ക്​ മടങ്ങിവരാന്‍ ചെറിയാന്‍ ഫിലിപ്പ്​​​​ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഗൗരവമായി ആലോചിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് വരണമോ എന്ന്​ തീരുമാനിക്കേണ്ടത്​ അദ്ദേഹമാണ്​. ചെറിയാനോട്​ സി.പി.എം സ്വീകരിച്ച സമീപനം വളരെ മോശമാണ്​. കോണ്‍ഗ്രസ് വിട്ടുപോകുന്നവര്‍ ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ചെറിയാന്‍ ഫിലിപ്പ്​ കോണ്‍ഗ്രസിലേക്ക്​ തിരിച്ചുവരണമെന്ന​ പാര്‍ട്ടി മുഖപത്രം വീക്ഷണത്തി​െന്‍റ മുഖപ്രസംഗത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചെ​റി​യാ​ന്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ മു​ല്ല​പ്പ​ള്ളി​യും പ​റ​ഞ്ഞു. ഉ​പാ​ധി​ക​ളി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​രാ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നും മുല്ലപ്പള്ളി പറഞ്ഞു. അപരാധങ്ങളേറ്റുപറഞ്ഞാല്‍ ചെറിയാനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന്​ വീക്ഷണം മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. ചെറിയാ​െന്‍റ സി.പി.എമ്മിലെ സ്ഥാനം തുടലിലിട്ട കുരങ്ങനെപ്പോലെയാണ്​. വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.എമ്മി‍െന്‍റ ഇരട്ടത്താപ്പി‍െന്‍റ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്​​​. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത്​ രണ്ടു തവണ ചെറിയാനെ സി.പി.എം വഞ്ചിച്ചെന്നും മുഖപ്രസംഗം പറയുന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹിച്ച തിരുവനന്തപുരം വെസ്​റ്റ്​ കിട്ടാത്തതിനെ തുടര്‍ന്നാണ്​​ ചെറിയാന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends