കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി എസ്എഫ്ഐയുടെ ആഘോഷപ്രകടനം; 200 ഓളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി പ്രകടനം നടത്തിയത് കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലെ വിജയാഘോഷങ്ങളുടെ ഭാഗമായി; സംഭവം വിവാദമാകുന്നു
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി എസ്എഫ്ഐയുടെ ആഘോഷപ്രകടനം. 200 ഓളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയാണ് പ്രകടനം നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് സംഭവം. മെഡിക്കല്‍ കോളേജ് യൂണിയന് തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ചു വിദ്യാര്‍ത്ഥികള്‍ അണി നിരന്നത്. തുടര്‍ന്ന് സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആഘോഷങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും കര്‍ശന വിലക്കുമായി ജില്ലാ ഭരണകൂടം മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ കൊടിവീശിയുള്ള പ്രകടനങ്ങളുമായി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആഹ്ലാദ പ്രകടനവുമായി ഇറങ്ങിയത്. യൂണിയന് തെരഞ്ഞെടുപ്പിലെ വിജയമാണ് ഇവര്‍ ആഘോഷമാക്കിയത്. ലൈബ്രറി ബ്ലോക്കിന്റെ മുന്നിലും ഇരു നിലകളിലുമായും 200 ഓളം വിദ്യാര്‍ത്ഥികളാണ് ഒത്തുചേര്‍ന്നത്.
തുടര്‍ന്ന് സംഭവം പുറത്തറിഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവദമായതോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ 12 ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലായിരുന്നു വിദ്യാര്‍ത്ഥികളുടെ ആഘോഷം.
https://www.facebook.com/Malayalivartha