മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മന്മോഹന് സിങ് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.
വാക്സിനേഷന് കൂട്ടണമെന്നതുള്‍പ്പെടെ അഞ്ച് നിര്‍ദ്ദേശങ്ങളാണ് കത്തില്‍ നല്‍കിയത്. കോവിഡ് വാക്സിനേഷന് നടപടി വ്യാപിപ്പിക്കണമെന്ന് കത്തില്‍ മന്മോഹന് സിങ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha