വി എസ് അച്യുതാനന്ദന് രണ്ടാം ഘട്ട കോവിഡ് വാക്സിന് സ്വീകരിച്ചു; മഹാമാരിയുടെ രണ്ടാം തരംഗം അതിജീവിക്കാൻ കരുതലും അച്ചടക്കവും അനിവാര്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പ്
മുതിര്‍ന്ന സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തി കോവിഡ് വാക്സിന് സ്വീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് ആറാം തീയതി വാക്സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകന് അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു.
ഏറെ കാലമായി മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കരുതലും അച്ചടക്കവും അനിവാര്യമാണെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാമെന്ന് വാക്സിന് സ്വീകരിച്ച ശേഷം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് ജനറല്‍ ആശുപത്രിയില്‍ പോയി കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാം
https://www.facebook.com/Malayalivartha