3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന കപ്പല്‍ നാവികസേനയുടെ പിടിയിൽ; കപ്പലിലുണ്ടായിരുന്ന അഞ്ചുപേരെ വിശദമായ അന്വേഷണത്തിനായി കൊച്ചി തുറമുഖത്തെത്തിച്ചു
കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ 3000 കോടി രൂപ മൂല്യംവരുന്ന മയക്കുമരുന്നുമായി മത്സ്യബന്ധന കപ്പല്‍ നാവികസേനയുടെ പിടിയിലായി.അറബിക്കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന ഐന്‍.എന്‍.എസ് സുവര്‍ണയുടെ നേതൃത്വത്തിലാണ് വന്‍ ലഹരിവേട്ട നടത്തിയത്.300 കിലോയോളം ലഹരി ഉല്പന്നങ്ങളുമായി അഞ്ചുപേരെയാണ് പിടികൂടിയത്.
പിടികൂടിയ കപ്പലും ഇതിലുണ്ടായിരുന്നവരെയും കൂടുതല്‍ അന്വേഷണത്തിന് കൊച്ചി തുറമുഖത്തെത്തിച്ചു.എന്നാല്‍, ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബലൂചിസ്താനിലെ മക്രാന്‍ തീരത്തുനിന്ന് ഇന്ത്യന്‍ തീരമോ ശ്രീലങ്കയോ മാലദ്വീപോ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പലെന്നാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha