സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ നടപ്പാക്കും
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും. രാത്രി 9 മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വ്യാപാര സ്ഥാനപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം.
മാളുകളില്‍ കര്‍ശന നിയന്ത്രണം. സ്വകാര്യ ട്യൂഷന് സെന്ററുകള്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളു. തീയറ്ററുകള്‍ 7 മണിവരെ മാത്രം. നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആണ് തീരുമാനം. വര്‍ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നതും പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന യോഗത്തിന് മുമ്ബായി ചീഫ് സെക്രട്ടറി പൊലീസ് മേധാവികളായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് ഇത്തരത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha