ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്..... വൈഗയെ പുഴയിലേക്ക് എറിഞ്ഞെങ്കിലും ഭയംമൂലം ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞു,വൈഗയെ കൊന്നത് ഒറ്റയ്‌ക്കെന്ന് കുറ്റസമ്മതം..... സനുവിനെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം തൃക്കാക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്..... വൈഗയെ പുഴയിലേക്ക് എറിഞ്ഞെങ്കിലും ഭയംമൂലം ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞു,വൈഗയെ കൊന്നത് ഒറ്റയ്‌ക്കെന്ന് കുറ്റസമ്മതം..... സനുവിനെ കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം തൃക്കാക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
വൈഗയെ ശ്വാസംമുട്ടിച്ചു ബോധംകെടുത്തിയ ശേഷം മുട്ടാര്‍ പുഴയിലേക്ക് എറിയുകയായിരുന്നെന്ന് പിതാവ് സാനു മോഹന്‍ പൊലീസിന് മൊഴി നല്‍കി.
മൂന്നു കോടിയിലധികം രൂപയുടെ കടബാദ്ധ്യതയുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോഴാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. വൈഗയെ പുഴയിലേക്ക് എറിഞ്ഞെങ്കിലും ഭയംമൂലം ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞു.സാനുവിന്റെ മൊഴി ഇങ്ങനെ:
വൈഗയുമായി കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയശേഷം ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്നും പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കു പോകാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസംമുട്ടിച്ചു.
ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ അങ്ങനെ ചെയ്തു. വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ബോധരഹിതയായപ്പോള്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി.
വൈഗയെ കൈയിലെടുത്ത് പുഴയിലേക്കെറിഞ്ഞു. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. മകളെ ഭാര്യയെ ഏല്‍പ്പിച്ച് ആത്മഹത്യചെയ്യാന്‍ താത്പര്യമില്ലായിരുന്നെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് സാനുവിനെ പിടികൂടിയത്. കൊച്ചിയില്‍ എത്തിച്ച് ചോദ്യംചെയ്ത ശേഷം തൃക്കാക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
വൈഗയുടേത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. പെട്ടെന്നുണ്ടായ നിരാശയിലും ദുഃഖത്തിലും നടത്തിയ കൃത്യമല്ലിത്. മാര്‍ച്ച് 21 മുതല്‍ അറസറ്റിലാകുംവരെ സാനു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല.
ആരെയും ബന്ധപ്പെട്ടിരുന്നുമില്ല. ഡിജിറ്റല്‍ തെളിവുകള്‍ക്കും പിന്തുടരാനുള്ള സാദ്ധ്യതകള്‍ക്കും പഴുതില്ലാതെയായിരുന്നു ഒളിജീവിതം. പിടിയിലായപ്പോള്‍ ഒരു ഫോണുണ്ടായിരുന്നു.
അത് മറ്റാര്‍ക്കും അറിയാത്ത നമ്പരിലായിരുന്നു. ഇതെല്ലാം ആസൂത്രണത്തിന് തെളിവാണെന്ന് പൊലീസ് കരുതുന്നു.
https://www.facebook.com/Malayalivartha