Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവല്ലം ചാൻ ബീവി കൊലക്കേസ്..... 78 കാരിയായ വയോധികയെ ഹെൽമറ്റ് കൊണ്ടും ചുമരിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത തിരുവല്ലം ചാൻബീവി കൊലക്കേസിൽ പ്രതി വാല്യക്കാരൻ്റെ ചെറുമകൻ ബിരുധ വിദ്യാർത്ഥി അലക്സ് ഗോപന് ജാമ്യമില്ല

20 APRIL 2021 07:42 AM IST
മലയാളി വാര്‍ത്ത

78 കാരിയായ വയോധികയെ ഹെൽമറ്റ് കൊണ്ടും ചുമരിൽ തലയിടിപ്പിച്ചും കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത തിരുവല്ലം ചാൻബീവി കൊലക്കേസിൽ പ്രതി വാല്യക്കാരൻ്റെ ചെറുമകൻ ബിരുധ വിദ്യാർത്ഥി അലക്സ് ഗോപന് ജാമ്യമില്ല.

 

റിമാൻ്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ബിജു. കെ. മേനോൻ തള്ളി.

 

 

കൃത്യത്തിൽ പ്രതിയുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വെളിവാകുന്ന തെളിവുകൾ കോടതി മുമ്പാകെയുള്ളതിനാൽ ഈ ഘട്ടത്തിൽ ജാമ്യം നൽകാനാവില്ല.

 

പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റിൽ മരണത്തിന് തൊട്ടു മുമ്പ് വയോധികയുടെ ശരീരത്തിൽ ധാരാളം പരിക്കുകൾ ഏറ്റതിൻ്റെ അടയാളങ്ങളുണ്ട്. പ്രധാന പരിക്ക് തലയ്ക്കാണ് സംഭവിച്ചിട്ടുള്ളതായി കാണുന്നത്.

 

 

ഇത് ഹെൽമറ്റ് കൊണ്ട് പ്രതി ആക്രമിച്ചതായ പ്രോസിക്യൂഷൻ കേസുമായി റ്റാലി ആകുന്നുണ്ട്. ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ പ്രതി സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ പോലീസ് മൊഴി വിചാരണയിൽ തിരുത്തിച്ച് കൂറുമാറ്റി പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ട്.

 

തെളിവുകൾ നശിപ്പിക്കാനും പ്രതി ഒളിവിൽ പോകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ വിചാരണ ചെയ്യാൻ പ്രതിക്കൂട്ടിൽ പ്രതിയെ ലഭിക്കാത്ത സ്ഥിതി സംജാതമാകുമെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

 

 

 

2021 ജനുവരി 8 ന് പകൽ 12 നും 4.45 നും ഇടക്കാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. തിരുവല്ലം വണ്ടിത്തടം ദാറുൽ സലാം വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 78 കാരിയായ ചാൻ ബീവിയാണ് കവർച്ചാ കൊലപാതകത്തിന് ഇരയായത്.

 

വീട്ടിലെ വാല്യക്കാരൻ്റെ ചെറുമകനാണ് അലക്സ് ഗോപൻ. വാല്യക്കാരൻ - വീട്ടുടമാ ബന്ധം മുതലെടുത്ത അലക്സ് വയോധികയുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയായിരുന്നു. ഒറ്റക്ക് താമസിക്കുന്ന ചാൻ ബീവി പകൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്ന ശീലമുണ്ടായിരുന്നു.

 

 

ഇത് മനസിലാക്കിയ പ്രതി ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി. മുൻവശം വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച പ്രതി വയോധികയെ ആക്രമിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ വയോധിക '' മോനേ അലക്സേ ''' എന്ന് വിളിച്ചിട്ടും പ്രതി ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു.

 

 


മരണം ഉറപ്പാക്കിയ ശേഷം മാലയും വളകളും കവർച്ച ചെയ്ത് 4.45 ന് സ്ഥലം വിട്ടു. സ്വർണ്ണാഭരണങ്ങൾ കല്ലിയൂർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു. ജനുവരി 13 ന് പിടിയിലായ അലക്സ് അന്നു മുതൽ റിമാൻ്റിൽ കഴിയുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends