വെള്ളാപ്പള്ളി എവിടെ? വെള്ളാപ്പള്ളി നടേഷനെ കാണ്മാനില്ല തുടര്‍ഭരണം ഇല്ലെന്ന് ഉറപ്പാക്കി വെള്ളാപ്പള്ളി

കുറെ നാളുകളായി നമ്മുടെ വെള്ളാപ്പള്ളി നടേശൻ ഒരു പിടി കിട്ടാപ്പുള്ളിയെ പോലെ നടക്കുകയായിരുന്നു. പൂരപ്പറമ്പിൽ ആന എഴുന്നള്ളി നിൽക്കുന്നതു പോലെ തെരഞ്ഞെടുപ്പ് ഗോദായിൽ ഒരു ആനച്ചന്തം ആയിരുന്നു വെള്ളാപ്പള്ളി.
ഇക്കുറി തിരഞ്ഞെടുപ്പിൽ മിണ്ടാട്ടമേ ഇല്ലായിരുന്നു. സാധാരണ തിരഞ്ഞെടുപ്പിൽ കളം നിറയുന്നത് പെരുന്നയിലെ തമ്പുരാനും കണിച്ചുകുളങ്ങരയിലെ പ്രമാണിയും കൂടി ഇറങ്ങുമ്പോഴാണ്.
പെരുന്നയിലെ തമ്പുരാൻ ഏപ്രിൽ ആറിന് വെടി പൊട്ടിച്ച് രംഗത്ത് വന്നു. ഇപ്പോൾ CPM ൻ്റെ ആക്ടിംഗ് സെക്രട്ടറിയുമായി കൊമ്പുകോർത്ത് ആടിത്തിമിർത്ത് നിൽക്കുകയാണ്.
കഞ്ചൻ നമ്പ്യാർ വർണ്ണിച്ചത് പോലെ നായരെ മുഷിപ്പിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല - നായർ വിശന്നുവലഞ്ഞു വരുമ്പോൾ കായക്കഞ്ഞിയ്ക്ക് അരിയിട്ടില്ല - ആയതു കേട്ടവനങ്ങു ആയുധമുനെ കാട്ടിലെ റിഞ്ഞു. _ ഈ അവസ്ഥയിൽ ആകും. അതാണ് പെരുന്ന തമ്പുരാനും വി ജയരാഘവൻ സഖാവും കൂടി നേരിടുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പു കാലത്ത് കണിച്ചുകുളങ്ങര തമ്പുരാൻ എന്താണ് മിണ്ടാതിരുന്നത്? ബി ഡി ജെ എസ് - എൻ ഡി എ മുന്നണിയിൽ നിൽക്കുമ്പോൾ ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥയിലും - അതിനിടയ്ക്ക് കോന്നിയിൽ ജനീഷ് കുമാറിന് വോട്ടു മറിക്കാനുള്ള നീക്കം നടത്തിയത് ബി ജെ പി കണ്ടു പിടിച്ചു.ബി ജെ പിയുടെ ഒരു നിരീക്ഷണവും റഡാറും കണിച്ചുകുളങ്ങരയിൽ ഉണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് മൗനം പാലിച്ചിട്ട് വിജയപ്രഖ്യാപന നാളിൽ വിജയശ്രീലാളിതരായി വരുന്നവരുടെ കൂടെ ചേർന്ന് ഞാൻ നിങ്ങൾക്ക് ഒപ്പം ആയിരുന്നു - എൻ്റെയും കൂടി അദ്ധ്യാനത്തിൽ സമുദായ വോട്ട് മുഴുവൻ സമാഹരിക്കുവാൻ കഴിഞ്ഞു എന്നെല്ലാം വീരവാദം മുഴക്കാൻ തയ്യാറെടുത്തു നിൽക്കുകയാണ് കണിച്ചുകുളങ്ങരയിലെ പ്രമാണി.
തെരഞ്ഞെടുപ്പുകാലത്തെ മൗനത്തിന് വിരാമമിട്ട് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കേരളകൗമുദി ദിനപത്രത്തിൽ കെ.ടി.ജലീലിൻ്റ ധാർമ്മികത എന്ന ഒരു ലേഖനം എഴുതിയിരിക്കുന്നു. വെള്ളാപ്പള്ളി എഴുത്തുകാരൻ കൂടിയാണല്ലോ.ജലീലിൻ്റെ രാജി വൈകിപ്പോയി എന്ന് എഴുതിയിരിക്കുന്ന ലേഖകനോട് ഞാൻ ചോദിക്കട്ടെ - താങ്കൾ ഇങ്ങനെ ഒരു ലേഖനം എഴുതാനും വൈകി പോയില്ലേ?അപ്പോൾ താങ്കളുടെ ധാർമ്മികതയെപ്പറ്റി ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്?
പിണറായി വിജയൻ ജലീലിനെ സംരക്ഷിച്ചു എങ്കിൽ താങ്കൾ പിണറായിയുടെ വിധേയനായിട്ട് നിന്നതു കൊണ്ടല്ലേ ഈ ലേഖനം എഴുതാൻ വൈകിയത്. ഒരു സർക്കാരിൻ്റെ പ്രതിച്ഛായയെ പോലും പ്രതിസന്ധിയിലാക്കിയ സ്വജനപക്ഷപാതവും ക്രമവിരുദ്ധമായ നടപടികളും കൈക്കൊണ്ട അസാധാരണമായ നീക്കങ്ങൾ നടത്തിയ കെ.ടി.ജലീലിനെ ഇടതുപക്ഷം ചുമന്നത് തന്നെ തെറ്റ്. അല്ല - കണിച്ചുകുളങ്ങര സഖാവേ, ഈ കാര്യം നേരത്തെ - ഒരു മാസം മുമ്പെങ്കിലും പറയാനുള്ള ആർജ്ജവം എന്താണ് കാണിക്കാതിരുന്നത്?
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തുടർ ഭരണം ഇല്ല എന്ന് മനസ്സിലായപ്പോൾ വെള്ളാപ്പള്ളി കളം മാറി ചവുട്ടാൻ തുടങ്ങിയിരിക്കുന്നു. വെള്ളാപ്പള്ളി ഇങ്ങനെ തീർച്ചപ്പെടുത്തിയാൽ അത് ശരിയായിരിക്കാം എന്ന് തോന്നുന്നു - തുടർ ഭരണം ഇല്ല എന്ന്. തൻ്റെ വകുപ്പുകളിൽ തികഞ്ഞ പരാജയമായിരുന്നു ഈ മന്ത്രി എന്നാണ് വെള്ളാപ്പള്ളി പറയുന്നത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് മാന്യമായി കൊണ്ടു നടന്ന വകുപ്പിൽ നിന്ന് ഉന്നത വിദ്യാഭ്യാസം അടർത്തിമാറ്റി ജലീലിന് നൽകുകയായിരുന്നു എന്നാണ് വെള്ളാപ്പള്ളി പറയുന്നത് - ജലീൽ അത് അലങ്കോലമാക്കി.
പക്ഷപാതപരവുമായിരുന്നു പല തീരുമാനങ്ങളും എന്നും പറയുന്നു. ആ കച്ചവടത്തിൽ നിന്ന് വെള്ളാപ്പള്ളിയക്ക് ഒന്നും കിട്ടിയില്ല എന്നു സാരം. വെള്ളാപ്പള്ളി വിദ്യാഭ്യാസകച്ചവടക്കാരൻ ആണല്ലോ?
പിണറായി വിജയൻ സർക്കാരിനെ ഏതാണ്ട് അഞ്ചു വർഷക്കാലവും വിവിധ കാരണങ്ങളാൽ സംശയത്തിൻ്റെ നിഴലിൽ നിർത്തി എന്നു പറയുമ്പോൾ - അത് പറയാൻ ഈ അവസാന നിമിഷത്തിൽ മാത്രമേ സമയം കിട്ടിയുള്ളോ?- വെള്ളാപ്പള്ളിയ്ക്ക് മനസ്സിലായി കേരളം തിരിയുന്നു എന്ന് - അത് കൊണ്ട് ഞാനും തിരിയുന്നു എന്നു സാരം
"
https://www.facebook.com/Malayalivartha