Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്‍സൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴു പ്രതികളെ ശക്തമായ സുരക്ഷ സന്നാഹത്തോടെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

20 APRIL 2021 10:37 AM IST
മലയാളി വാര്‍ത്ത

പെരിങ്ങത്തൂര്‍ മുക്കില്‍ പീടികയിലെ പാറാല്‍ മന്‍സൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴു പ്രതികളെ ശക്തമായ സുരക്ഷ സന്നാഹത്തോടെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് സംഗീത് (22), ഒതയോത്ത് വിപിന്‍ (28), ഒതയോത്ത് അനീഷ് (40), കായത്തീ!!െന്റ പറമ്ബത്ത് സുഹൈല്‍ (32), നെല്ലിയില്‍ ശ്രീരാഗ് (26), ബിജേഷ് (24), അശ്വന്ത് (27) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. എട്ടു പ്രതികളാണ് റിമാന്‍ഡിലുള്ളത്.

 



കേസില്‍ ആദ്യം പിടിയിലായ ഒന്നാംപ്രതി പുല്ലൂക്കര കുറ്റമ്ബാന്‍ കണ്ടിയില്‍ കിഴക്കയില്‍ ഷിനോസ് (28) കോവിഡ് ബാധിച്ച് ചികിത്സയിലായതിനാല്‍ ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ല.

ഷിനോസ് ഒഴികെയുള്ള ഏഴ് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസന്വേഷണത്തി!!െന്റ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

 

 



തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തിങ്കളാഴ്ച രാവിലെ 11.45നു പ്രതികളെ പൊലീസിന് കൈമാറിയത്. 23നു വൈകീട്ട് അഞ്ചിനകം പ്രതികളെ കോടതിയില്‍ തിരിച്ചേല്‍പിക്കണം.

മന്‍സൂറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും ഗൂഢാലോചന അന്വേഷിക്കുന്നതിനും വേണ്ടിയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.കേസിന്റെ പ്രത്യേക സാഹചര്യവും കോവിഡ് വ്യാപനവും കണക്കിലെടുത്ത് കോടതിയിലും യാത്രയിലുടനീളവും തെളിവെടുപ്പ് വേളയിലും പ്രത്യേക സുരക്ഷയും കരുതലും ഏര്‍പ്പെടുത്തിയിട്ടു

 



ണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ ആറിന് രാത്രി എട്ടരയോടെയാണ് പുല്ലൂക്കര മുക്കില്‍പീടികയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകരായ പാറാല്‍ മന്‍സൂര്‍ (20), സഹോദരന്‍ മുഹസിന്‍ (26) എന്നിവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

 

വീടിനു സമീപം ബോംബെറിഞ്ഞ ശേഷം ആയുധംകൊണ്ട് മന്‍സൂറിനെ വെട്ടിപ്പരിക്കേല്‍പിച്ചെന്നാണ് കേസ്. കാലിന് ആഴത്തില്‍ വെട്ടേറ്റ മന്‍സൂര്‍ പിറ്റേദിവസം പുലര്‍ച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

 



കേസില്‍ അഞ്ചാം പ്രതിയായ സുഹൈല്‍ വെള്ളിയാഴ്ചയാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. കൊലക്കേസ് അന്വേഷിക്കാന്‍ ആദ്യം നിയുക്തനായത് ജില്ല ക്രൈംബ്രാഞ്ച് അസി.കമീഷണര്‍ കെ. ഇസ്മയിലായിരുന്നു.

 

യു.ഡി.എഫ് എതിര്‍പ്പിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റി കേസന്വേഷണം ഐ.ജി ജി. സ്പര്‍ജന്‍കുമാറി!!െന്റ നേതൃത്വത്തിലെ സംസ്ഥാന ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു.

 



10 വര്‍ഷം മുമ്പ് തലശ്ശേരിയില്‍ സി.ഐയായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമനാണ് ഇപ്പോഴത്തെ അന്വേഷണ ചുമതല. കോവിഡ് ബാധിതനായ ഒന്നാം പ്രതി ഷിനോസിനെ രോഗമുക്തനായാല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends