കേരളത്തില്‍ കോവിഡ് വാക്സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ്; അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്സീന്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കും; കേരളത്തിലെ ആരോഗ്യമന്ത്രി, വാക്സീന്‍ ക്ഷാമം എന്ന് പെരുപ്പിച്ച് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കരുത്; ആരോഗ്യ മന്ത്രിയടക്കമുള്ളവരെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

ആരോഗ്യ മന്ത്രിയടക്കമുള്ളവരെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ കോവിഡ് വാക്സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും കേരളത്തിലെ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ അരാജകത്വമാണെന്നും വി മുരളീധരന്‍ പറഞ്ഞു. കാവല്‍ സര്‍ക്കാരാണെങ്കില്‍ പോലും കേരളത്തിലെ കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇടപെടണം.
രാഷ്ട്രീയ നേതൃത്വത്തിന് അവധിയെടുത്ത് മാറി നില്‍ക്കാനാവില്ല. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറയുന്നത് 50 ലക്ഷം ഡോസ് വാക്സിന്‍ ഇനിയും വേണമെന്നും, 2 ലക്ഷമേ കൈയിലുള്ളൂ എന്നുമാണ്. അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്സീന്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കും. കേരളത്തിലെ ആരോഗ്യമന്ത്രി, വാക്സീന്‍ ക്ഷാമം എന്ന് പെരുപ്പിച്ച് പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കരുതെന്നും മുരളീധരന്‍ ആരോപിക്കുകയുണ്ടായി .
സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ ഉല്പാദകരില്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങാനുള്ള സൗകര്യം പ്രധാനമന്ത്രി ഏര്‍പ്പെടുത്തിയതാണ്, പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സീന്‍ നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ആന്‍റിജന്‍ പരിശോധനയല്ല, ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തേണ്ടത്.
കേരളത്തില്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ ജില്ല തലത്തില്‍ പരസ്യപ്പെടുത്തണം. കേരളത്തില്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്സീന്‍ നല്‍കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്സീന്‍ നല്‍കുക. അല്ലാത്തവരെ വാക്സീനെടുക്കാന്‍ പ്രേരിപ്പിക്കുക'. മാസ്ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറ്റ് നിയന്ത്രണങ്ങള്‍ കൂടി കടുപ്പിക്കണമെന്നും വി. മുരളീധരന്‍ വ്യക്തമാക്കി .
ബിജെപി സംസ്ഥാന അദ്ധ്യക്ഷനും നേരത്തെ വിമർശമുയർത്തിയിരുന്നു. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ശക്തമായിരിക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നും അനാവശ്യമായി ഭീതി പരത്തുന്ന പ്രചരണം ഉണ്ടാകരുതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു .
സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ഡിസംബർ 13 ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ വാക്സിന് വേണ്ടി കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
കേന്ദ്രം നൽകുന്ന വാക്സിൻ വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ ജോലി മാത്രമേ സംസ്ഥാനത്തിനുള്ളൂവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മെയ് 1 മുതൽ പ്രായ പൂർത്തിയായ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും വാക്സിൻ ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
https://www.facebook.com/Malayalivartha