നാട്ടിലെ പ്രശ്നക്കാരൻ കൊല്ലപ്പെട്ട ഷാജി പീറ്റർ...! വാറ്റും മോഷണവും പ്രധാന തൊഴിൽ... ഒപ്പം പെണ്ണും....

ഇപ്പോൾ വാർത്തകളിൽ ഇടംനേടിയിരിക്കുന്ന ഒരു പ്രധാനപ്പെട്ട അതുപോലെ തന്നെ എല്ലാവരേയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കൊല്ലം അഞ്ചലിൽ നിന്നുള്ള ദൃശ്യം മോഡൽ കൊലപാതകം. കൃത്യം വളരെ ആസൂത്രിതതമായി നടപ്പിലാക്കി എന്ന് കരുതി കുറ്റവാളികൾ സമാധാനത്തിൽ ഇരിക്കുമ്പോഴായിരുന്നു സൗന്ദര്യപിണക്കത്തിന്റെ പേരിൽ മരുകളോട് ഉടക്കി ബന്ധുവായ യുവാവിന്റെ അടുത്ത് കൃത്യം പറയാൻ പ്രേരിപ്പിച്ചത്.
ഒരിക്കലും പുറത്തു വരില്ല എന്ന അമിത ആത്മവിശ്വാസവും പ്ലാനിംഗിൽ പിന്നീട് ഉണ്ടായ പാളിച്ചയുമാണ് അവസാനം അഴിയെണ്ണുന്നതിലേക്ക് കുടുംബത്തെ നയിച്ചതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. കൊല നടത്തി കഴിഞ്ഞ് വളരെ എളുപ്പത്തിൽ ഒരു ഈച്ച പോലും അറിയാതെ അതിനെ മറവ് ചെയ്യാൻ അവർക്ക് കഴിഞ്ഞു.
ഇതിന് അവരെ സഹായിച്ചത് ഭൂമിശാസ്ത്രപരമായ കാര്യങ്ങളാണ്. ഏക്കര്‍കണക്കിന് വരുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്ക് നടുവില്‍ ആള്‍ത്താമസമുള്ളത് ഈ ഒരൊറ്റ വീട്ടില്‍ മാത്രമാണ്. കാടുപിടിച്ചത് മറികടന്ന് വീട്ടിലെത്തുക വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഭാരതീപുരത്ത് നടന്ന ഷാജിയുടെ കൊലപാതകം പുറംലോകം അറിയാതിരിക്കാന്‍ ഒറ്റപ്പെട്ടുള്ള താമസം തന്നെയാണ് പൊന്നമ്മയ്ക്കും മകന്‍ സജിനും ഇത്രയും കാലം സഹായകമായത്.
വീട്ടിലേക്കെത്തുന്ന റോഡ് തുടങ്ങുന്ന ഭാഗത്തു മാത്രമേ ആള്‍ താമസമുള്ളൂ. ഇവര്‍ താമസിക്കുന്ന പള്ളിമേലതില്‍ വീടിന് അല്‍പ്പം അകലെയായി മറ്റ് വീടുകളുണ്ടെങ്കിലും ആരും അവിടെ ഇപ്പോള്‍ താമസിക്കുന്നില്ല. നേരത്തേ ചെറിയ കുടിലിലായിരുന്നു പൊന്നമ്മയും കുടുംബവും താമസിച്ചിരുന്നത്. പിന്നീട് പഞ്ചായത്തില്‍ നിന്ന് അനുവദിച്ച പണം കൊണ്ട് പുതിയ വീട് വച്ചു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷാജി വല്ലപ്പോഴുമാണ് വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് കുറച്ചുകാലം വീടിനോടുചേര്‍ന്ന ഭാഗത്ത് മറ്റൊരു കൂരയുണ്ടാക്കി ഒരു സ്ത്രീക്കൊപ്പം ഇയാള്‍ താമസിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.
അടുത്തുള്ള വസ്തു ഉടമകളെ ഷാജി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. മദ്യപാനവും വഴക്കും പതിവായിരുന്നതായും അവര്‍ പറയുന്നു. വീട്ടില്‍ വ്യാജവാറ്റ് നടത്തിയിരുന്നതായും സംശയമുണ്ട്.
മോഷ്ടാവായ ഷാജിയെത്തേടി പോലീസ് മിക്കപ്പോഴും വീട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ക്ക് അധികം ആരോടും അടുപ്പമുണ്ടായിരുന്നില്ല. ഷാജിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ വഴക്കുമൂലം സജിനും ഭാര്യയും കൊട്ടാരക്കരയിലേക്ക് താമസം മാറിയിരുന്നു. വിജനമായ പ്രദേശത്ത് പൊന്നമ്മ മാത്രമാണ് താമസിച്ചിരുന്നത്. പകല്‍പോലും അധികമാരും എത്താത്ത സ്ഥലമാണിത്.
ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം അത് കോണ്‍ക്രീറ്റ് ചെയ്തതിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പോലീസ് ഇന്ന് പരിശോധന നടത്തിയത്. മൃതദേഹം കുഴിച്ചിടാനെന്ന് സംശയിക്കുന്ന ചാക്കും എല്ലിന്‍ കഷ്ണണങ്ങളുമാണ് പോലീസും ഫോറന്‍സിക് വിദഗദ്ധരും പുറത്തെടുത്തത്.
കൊല്ലപ്പെട്ട ഷാജി പീറ്ററുടെ സഹോദരന്‍ സജിനും അമ്മ പൊന്നമ്മയും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്. 2018-ലെ തിരുവോണ ദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിരുന്നത്.
സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിന്‍ കമ്പിവടി കൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തു വീണു മരിക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം മറ്റാരും അറിഞ്ഞില്ല എന്ന് മാത്രം.
https://www.facebook.com/Malayalivartha