Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞങ്ങൾ പട്ടിണി കിടക്കുന്നത്‌ കൊണ്ട്‌ ഒരിക്കലും നിങ്ങൾ വിശന്നിരിക്കേണ്ടി വരില്ല സുഹൃത്തേ. റമദാൻ എന്നാൽ ഞങ്ങൾക്ക്‌ 'സഹജീവിസ്‌നേഹം' എന്ന കർമ്മം കൂടി നെഞ്ചിലേറ്റാനുള്ള മാസമാണ്‌...' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

21 APRIL 2021 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

റമദാൻ എന്നാൽ ഞങ്ങൾക്ക്‌ 'സഹജീവിസ്‌നേഹം' എന്ന കർമ്മം കൂടി നെഞ്ചിലേറ്റാനുള്ള മാസമാണ്‌. കൈവശമുള്ള വർഗീയതയുടെ വിഷം ഇങ്ങോട്ടൊഴിക്കാതെ നിങ്ങൾ തന്നെ അണ്ണാക്ക്‌ തൊടാതെ മുഴുവനായും കുടിച്ചോളൂ. നെറുകംതല മുതൽ പാദം വരെ ബിൽട്ട്‌ ഇൻ വെനം ആയതോണ്ട്‌ നിങ്ങൾക്കത്‌ ഏൽക്കാൻ ചാൻസില്ല എന്ന് കുറിക്കുകയാണ് ഡോ. ഷിംനാ അസീസ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇല്ലോളം വൈകിയാണേലും നോമ്പ്കാലത്ത്‌ ഇതര മതസ്‌ഥർക്ക്‌ പട്ടിണി കിടക്കേണ്ടി വരുന്ന കദനകഥ പുറത്ത്‌ വന്നല്ലോ. പേരിൽ ഒരു 'പള്ളി' ഉള്ളതോണ്ട്‌ കരുനാഗപ്പള്ളിയാണ്‌ ഇത്തവണത്തെ വേട്ടമൃഗം. മഞ്ചേരിയുടെ പരിസരപ്രദേശത്ത്‌ PSC എഴുതാൻ വന്ന വിശന്നുവലഞ്ഞ ചേട്ടനേയും പരിചയപ്പെടാൻ സാധിച്ചു. പാഴ്‌സൽ കൊടുത്തു, ഇരുന്ന്‌ കഴിക്കാൻ പറ്റൂലാന്ന്‌ പറഞ്ഞൂത്രേ. അത്‌ മലപ്പുറത്തെ നിയമമല്ല, സർക്കാർ നിയന്ത്രണമാണ്‌ എന്നത്‌ ശ്രദ്ധിക്കുമല്ലോ. കിട്ടിയ ഫുഡ്‌ വാങ്ങീട്ട്‌ ആ പരീക്ഷയുള്ള സ്‌കൂൾ പരിസരത്തെങ്ങാൻ പോയിരുന്ന്‌ കഴിച്ചൂടായിരുന്നോ? ഇല്ലെങ്കിൽ ചുറ്റുമുള്ള ആരോടെങ്കിലും എവിടിരുന്ന്‌ കഴിക്കുമെന്ന്‌ ചോദിച്ചൂടായിരുന്നോ? ശരിക്കും എന്താ നിങ്ങടെ പ്രശ്‌നം?

ജോലിസംബന്ധമായി ഇഷ്‌ടം പോലെ യാത്ര ചെയ്യുന്നത്‌ കൊണ്ട്‌ വേറൊരു കാര്യം കൂടിയറിയാം. മലപ്പുറം ജില്ലയിൽ മാത്രമല്ല, ഒരു വിധം എല്ലാ ജില്ലകളിലും മുസ്‌ലിങ്ങളുടെ ഉടമസ്‌ഥതയിലുള്ള ഹോട്ടൽ റമദാനിൽ തുറക്കാത്ത പ്രതിഭാസമുണ്ട്‌. എന്നാൽ നിങ്ങൾ ഈ പറഞ്ഞ മഞ്ചേരി ടൗണിലടക്കം തുറന്ന്‌ വെക്കുന്ന ഹോട്ടലുകൾ ഇഷ്‌ടം പോലെയുണ്ട്‌. ടൗണിൽ ഒന്നന്വേഷിച്ചാൽ പറഞ്ഞ്‌ തരും, വീടുകളിൽ ചോദിച്ചാൽ അവിടെ അന്നേരമുള്ള ഭക്ഷണം എടുത്ത്‌ തന്നെങ്കിലും നിങ്ങളുടെ വിശപ്പും ദാഹവും മാറ്റും. ഞങ്ങളുടെ നാട്ടിൽ വന്ന്‌ ആരും വിശന്ന്‌ തിരിച്ച്‌ പോകുന്ന സംസ്‌കാരമല്ലിവിടെ. ഇനി അതിനും വയ്യെങ്കിൽ വളരെ നല്ല സർവ്വീസുള്ള പ്രാദേശിക ഫുഡ്‌ ഡെലിവറി ആപ്പുകളുണ്ട്‌.

പിന്നെ, ഇത്‌ പോലെ കണ്ണടച്ച്‌ പിടിച്ച്‌ തിരഞ്ഞാൽ കിട്ടൂല. ഹലാൽ കഴിക്കൂലാന്ന്‌ ശപഥം ചെയ്‌ത സംഘിച്ചേട്ടൻ കൃത്യമായി താടിയുള്ള കാക്കാന്റെ കടയിൽ പോയി നാരങ്ങവെള്ളം ചോദിച്ചു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ വായിക്കുന്നോർക്ക്‌ തലക്ക്‌ സുഖമില്ലാതിരിക്കുകയല്ല എന്നൂടി ഓർക്കുമല്ലോ. ഞങ്ങൾ പട്ടിണി കിടക്കുന്നത്‌ കൊണ്ട്‌ ഒരിക്കലും നിങ്ങൾ വിശന്നിരിക്കേണ്ടി വരില്ല സുഹൃത്തേ. റമദാൻ എന്നാൽ ഞങ്ങൾക്ക്‌ 'സഹജീവിസ്‌നേഹം' എന്ന കർമ്മം കൂടി നെഞ്ചിലേറ്റാനുള്ള മാസമാണ്‌.

കൈവശമുള്ള വർഗീയതയുടെ വിഷം ഇങ്ങോട്ടൊഴിക്കാതെ നിങ്ങൾ തന്നെ അണ്ണാക്ക്‌ തൊടാതെ മുഴുവനായും കുടിച്ചോളൂ. നെറുകംതല മുതൽ പാദം വരെ ബിൽട്ട്‌ ഇൻ വെനം ആയതോണ്ട്‌ നിങ്ങൾക്കത്‌ ഏൽക്കാൻ ചാൻസില്ല.
അപ്പ ശരി, ധ്വജപ്രണാമം ജീ.
സസ്‌നേഹം,
ഒരു മലപ്രത്തുകാരി.
Dr. Shimna Azeez

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends