Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

ആലപ്പുഴ സിപിഎമ്മില്‍ ഭുകമ്പസാധ്യത; ജി സുധാകനും തോമസ് ഐസക്കും ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകാം, ആലപ്പുഴയിലെ നാലു നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ച, നിലവില്‍ സുധാകരനൊപ്പമാണ് പാര്‍ട്ടിയെങ്കിലും ബൂത്തുതലം മുതലുണ്ടായേക്കാവുന്ന വോട്ടു ചോര്‍ച്ചയില്‍ പാര്‍ട്ടി ആകെ നടുങ്ങി

22 APRIL 2021 05:54 PM IST
മലയാളി വാര്‍ത്ത

മുന്‍പും സിപിഎം വിഭാഗീയതയുടെ പ്രഭവകേന്ദ്രമായി മാറിയിട്ടുള്ള ആലപ്പുഴയില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വെട്ടിനിരത്തിലിന് കാലമെത്തിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം, അരൂര്‍, ആലപ്പുഴ ഉള്‍പ്പെടെ സിറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ അട്ടിമറി തോല്‍വിയില്‍ വീഴേണ്ട താമസമേയുള്ളു ജി സുധാകനും തോമസ് ഐസക്കും ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകാം. നിലവില്‍ സുധാകരനൊപ്പമാണ് പാര്‍ട്ടിയെങ്കിലും ബൂത്തുതലം മുതലുണ്ടായേക്കാവുന്ന വോട്ടു ചോര്‍ച്ചയില്‍ പാര്‍ട്ടി ആകെ നടുങ്ങിനില്‍ക്കുകയാണ്. ആലപ്പുഴയിലെ നാലു നിയമസഭാ മണ്ഡലങ്ങളില്‍ സിപിഎം വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ചയുണ്ടായി, അഥവാ കാലുവാരലുണ്ടായി എന്ന സൂചനയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

മുന്‍പ് മാരാരിക്കുളത്ത് വിഎസ് അത്യുതാനന്ദന്‍ കോണ്‍ഗ്രസിലെ പിജെ ഫ്രാന്‍സീസിനോു നേരിട്ട വിഖ്യാതമായ തോല്‍വിക്കു പിന്നാലെ ഇത്തവണവും ആലപ്പുഴയില്‍ സിപിഎമ്മിന്റെ മൂന്നോ നാലോ സ്ഥാനാര്‍ഥികള്‍ വിഭാഗീയതയിലൂടെ തോല്‍ക്കാനുള്ള സാധ്യത സിപിഎം സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.സിറ്റിംഗ് എംഎല്‍എമാരായ ജി സുധാകരനെയും തോമസ് ഐസക്കിനെയും മത്സരരംഗത്തുനിന്ന് അപ്രതീക്ഷിതമായി ഒളിവാക്കിയതിന് പിന്നാലെ രണ്ടു മാസമായി ആപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി ആരംഭിച്ചത്. ഇരുവരെയും ഒഴിവാക്കിയ ഗ്രൂപ്പുകളിക്കും പിന്നില്‍ ചെങ്ങന്നൂര്‍ സജി ചെറിയാനും ആരിഫുമാണെന്ന് അണിയറ കഥകളും പുറത്തുവരുന്നത്.
എക്കാലവും വിവാദം കൂടെപ്പിറപ്പായ യു പ്രതിഭാ ഹരിക്ക് മാരാരിക്കുളത്ത് വീണ്ടും സീറ്റു നല്‍കിയതില്‍ ഉള്‍പ്പെടെ ജില്ലാകമ്മിറ്റിയില്‍ കലഹമുണ്ടാവുകയും ഗ്രൂപ്പിസം കാലുവാരലിലേക്കു കടക്കുകയും ചെയ്തുവെന്നാണ് സംസ്ഥാന നേതൃത്വം കണക്കാക്കിയിരിക്കുന്നത്.

ജി. സുധാകരനെതിരെ രൂപപ്പെട്ട പുതിയ ചേരിയുടെ ഭാഗമായാണ് പഴയ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ ഉയര്‍ത്തിയ പരാതിയെന്നും ആ പരാതിയില്‍ കഴമ്പില്ലെന്നും ജില്ലാ ഘടകം നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ടുണ്ടായെങ്കിലും വിവാദം അതുകൊണ്ടോന്നും തീരുന്നില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎം തൂത്തുവാരിയ ആലപ്പുഴ ജില്ല ഇത്തവണ കൈവിട്ടുപോയാല്‍ തോമസ് ഐസക്കും സുധാകരനും ആരിഫും മാത്രമല്ല വിവിധ ഏരിയ കമ്മിറ്റികളും സമാധാനം ബോധിപ്പിക്കേണ്ടിവരും.

തനിക്കെതിരെ പാര്‍ട്ടിയില്‍ പലരും കരുനീക്കം നടത്തുന്നുണ്ടെന്നും തന്റെ തല ഉരുളുന്നതു കാണാന്‍ ചിലര്‍ക്കു കൊതിയുണ്ടെന്നും ജി. സുധാകരന്‍ തുറന്നടിച്ചതിന്റെ അമ്പരപ്പ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ മാറും മുന്‍പാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങള്‍ നടത്തിയിട്ട് പോലും പിന്‍മാറാന്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പരാതിക്കാരി ഒരുക്കമല്ല. ആലപ്പുഴ സിപിഎമ്മില്‍ ജി. സുധാകരനെതിരെ രൂപപ്പെട്ട പുതിയ ചേരിയുടെ പിന്തുണ പരാതിക്കാരിക്ക് ഉണ്ടെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ജി സുധാകരന്റെ കടിഞ്ഞാണ്‍ പോയ നാക്കിലെ പരാമര്‍ശം മുന്‍പ് അരൂരില്‍ ഷാനിമോള്‍ ഉസ്മാനും ഇത്തവണ ആരിഫിന്റെ വാക്കിലെ പിഴ കായംകുളത്ത് അരിത ബാബുവിനും നേട്ടമാകുന്ന സാഹചര്യം വീണ്ടും വിചാരണയിലേക്കു കടക്കുകയാണ്. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന പ്രതിഭാ ഹരിയുടെ പരാമര്‍ശം തോല്‍വിക്കു മുന്നേയുള്ള മുന്‍കൂര്‍ ജാമ്യവും നേതൃത്വത്തിനെതിരെയുള്ള മുനയമ്പുമാണെന്ന് വ്യക്തമായിരിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാന്‍ സംസ്ഥാന നേതൃത്വം ഇതോടകം ഇടപെട്ടു കഴിഞ്ഞു.സംഘടനാ കീഴ്വഴക്കങ്ങള്‍ മറികടന്നാണ് തനിക്കെതിരെ ഒരു വിഭാഗം തനിക്കെതിരെ ഒരു വിഭാഗം വ്യക്തിഹത്യ നടത്തുന്നുവെന്നും പൊളിറ്റിക്കല്‍ ക്രിമിനലുകളെ പോലെ പെരുമാറുന്നു എന്നാണ് ജി സുധാകരന്‍ പറയുന്നത്. മുന്‍പ് ജി സുധാകരന്റെ ചുമതലയിലും നടത്തിപ്പിലും ആലപ്പുഴയില്‍ നടത്തിയ സംസ്ഥാന സമ്മേളനത്തോടെയാണ് സിപിഎമ്മില്‍ വിഎസ് ഗ്രൂപ്പിസം പൂര്‍ണമായി വെട്ടിനിരത്തി പിണറായി സര്‍വാധിപത്യം പിടിച്ചെടുത്തത്. എന്ന് വിഎസിനെ പാര്‍ട്ടി ഒന്നടങ്കം കുടഞ്ഞതോടെ സമ്മേളനം ബഹിഷ്‌കരിച്ച് വിഎസ് സ്വന്തം വീട്ടിലേക്കു മടങ്ങിയ പ്രതിസന്ധി ഘട്ടത്തിലും സമ്മേളനം അലങ്കോലപ്പെടാതെ കരുക്കള്‍ നീക്കിയത് സുധാകരനായതിനാല്‍ പിണറായിക്ക് സുധാകരനെ എളുപ്പത്തില്‍ കൈയൊഴിയാനും പറ്റില്ല.

അമ്പലപ്പുഴയില്‍ സീറ്റുനല്‍കാതെ വന്നതോടെ സുധാകരനും ആലപ്പുഴയില്‍ ഒഴിവാക്കിയതോടെ തോമസ് ഐസക്കും പ്രചാരണത്തില്‍ പിന്നാക്കം പോയെന്ന ആരോപണത്തോടെയാണ് ആലപ്പുഴയില്‍ പലയിടങ്ങളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്. അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിന്റെ പ്രചാരണ പരിപാടിയില്‍ പലദിവസങ്ങളിലും ജി സുധാകരന്‍ സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചരിക്കുകയും എല്ലാ മേഖലകളിലും യോഗങ്ങള്‍ സംഘടിപ്പിക്കുകയും മണ്ഡലം കമ്മിറ്റികളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതായി വിശദീകരണം വരു മ്പോഴും അമ്പലപ്പുഴയില്‍ പാര്‍ട്ടി മെഷിനറി വേണ്ട വിധം ചലിച്ചില്ലെന്നാണ് വിമര്‍ശനം. അമ്പലപ്പുഴയില്‍ മാത്രമല്ല സിപിഐ മത്സരിക്കുന്ന ചേര്‍ത്തലയിലും സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടെയെന്നാണ് ആക്ഷേപം ഉയരുന്നത്. തെക്കന്‍ കേരളത്തില്‍ സിപിഎം അപ്രതീക്ഷിത തിരിച്ചടി നേരിടുന്ന ജില്ലയായി ആലപ്പുഴ മാറുകയും ഈ തോല്‍വിയില്‍ സിപിഎമ്മിനു തുടര്‍ ഭരണം നഷ്ടമാവുകയും ചെയ്താല്‍ ആലപ്പുഴയിലെ പാര്‍ട്ടിയ്ക്കുള്ളില്‍ ഭുകമ്പങ്ങളും തുടര്‍ കമ്പനങ്ങളും സംഭവിച്ചേക്കാം.

സുധാകരനെതിരെ പാര്‍ട്ടിക്കു പുറത്താക്കാന്‍ ചിലര്‍ മദ്യപാര്‍ട്ടി നടത്തിയെന്നും മൃത്യഞ്ജയഹോമം നടത്തിയെന്നുമുള്ള വിവാദങ്ങള്‍ക്കു പിന്നാലെ ലോക്കല്‍ കമ്മിറ്റികളില്‍ മുതല്‍വരെ വിഭാഗീയത സജീവമായിരിക്കുന്നു. വിവാദപോസ്റ്റ് വന്നതോടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പ്രതിഭാ ഹരിയുടെ പുതിയ പരാതി. ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്നും പ്രതിഭ ആവശ്യപ്പെടുന്നത് തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ ചവിട്ടിയവരെ കണ്ടെത്തണമെന്നുതന്നെയാണ്. പാര്‍ട്ടിയില്‍ മാത്രമല്ല പോലീസിലും പ്രതിഭ പരാതിയുമായി സമീപിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (4 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (5 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends