കോവിഡ് രണ്ടാം തരംഗം; പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പത്തനംതിട്ടയിലെ രണ്ട് പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനിക്കാട്, മല്ലപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ഏപ്രില്‍ 28 വരെയാണ് നിരോധനാജ്ഞ. ഈ പഞ്ചായത്തുകളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു.
വിവാഹ, ശവസംസ്കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷകള്‍, ഹോട്ടലുകള്‍ (പാഴ്സലുകള്‍ മാത്രം), ഇലക്ഷന് സംബന്ധമായ ആവശ്യങ്ങള്‍, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ജനങ്ങള്‍ മാസ്കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകയും വേണം. ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha