വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം... കേരളത്തിലേക്ക് ആറര ലക്ഷം വാക്‌സിന്‍ ഡോസുകള്‍ എത്തി

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ കേരളത്തില്‍ ആറര ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തി. അഞ്ചര ലക്ഷം കൊവീഷീല്‍ഡും ഒരുലക്ഷം കൊവാക്‌സിനുമാണെത്തിയത്. തിരുവനന്തപുരം റീജിയണിന് രണ്ടരലക്ഷം കൊവീഷീഡും ഒരു ലക്ഷം കൊവാക്‌സിനും നല്‍കി.
കൊച്ചി, കോഴിക്കോട് റീജിയണുകള്‍ക്ക് ഒന്നര ലക്ഷം വീതം കൊവീഷീല്‍ഡും കൈമാറി. കൊച്ചിയിലും കോഴിക്കോടും വാക്‌സിന്‍ എത്തിച്ച ശേഷം ഇന്നലെ രാത്രി 8.30തോടെയാണ് ഇന്‍ഡിഗോ വിമാനം തലസ്ഥാനത്തെത്തിയത്. വാക്‌സിന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ നിലച്ചിരുന്നു. ഇന്ന് മുതല്‍ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ വീണ്ടും സജീവമായി തുടങ്ങും.
https://www.facebook.com/Malayalivartha