ഇരിങ്ങാലക്കുട ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം

ഇരിങ്ങാലക്കുടയില്‍ കത്തീഡ്രല്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ തീപിടിത്തം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറിയില്‍ തീപിടിച്ചത്. റോയല്‍ ഫാര്‍മയുടെ ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന കടമുറി പൂര്‍ണമായും കത്തി നശിക്കുകയുണ്ടായി. ആര്‍ക്കും പരുക്കില്ല. സ്‌റ്റേഷന്‍ ഓഫിസര്‍ സി.വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സോനയുടെ 3 യൂണിറ്റുകള്‍ എത്തി ഒരു മണിക്കൂറോളമെടുത്താണു തീ അണച്ചിരിക്കുന്നത്.
സമീപത്തെ കടകളില്‍ കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തുകയുണ്ടായി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നതായി അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ കടകള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചു.
https://www.facebook.com/Malayalivartha