സംസ്ഥാനത്ത് വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി. ഭക്ഷണ പദാര്‍ഥ കടകള്‍, പലചരക്ക്, പഴംപച്ചക്കറി കടകള്‍, പാല്‍ ബൂത്തുകള്‍, മീന്‍ തുടങ്ങി അവശ്യസാധന സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം. ഹോം ഡെലിവറിക്കും അനുമതിയുണ്ട്.
ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍ തുറക്കാം. പാഴ്‌സല്‍ സര്‍വിസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ദീര്‍ഘദൂര സര്‍വിസുകള്‍ക്കും ട്രെയിനുകള്‍ക്കും സര്‍വിസ് നടത്താം. വിമാന സര്‍വിസുകള്‍ക്കും വിലക്കില്ല. പൊതുഗതാഗത ചരക്കുനീക്ക വാഹനങ്ങള്‍ക്കും സര്‍വിസ് നടത്താം.
സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സികള്‍ക്കും തടസ്സമില്ല, യാത്രാരേഖകള്‍ കരുതണം. വിവാഹങ്ങള്‍, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രോട്ടോകോള്‍ പാലിക്കണം. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന ഓഫിസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കമ്ബനികള്‍, സംഘടനകള്‍, അവശ്യസേവന വിഭാഗങ്ങള്‍ തുടങ്ങിയവക്ക് അനുമതി. തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം.
ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണമില്ല. ഐ.ടി മേഖലയില്‍ അത്യാവശ്യ ജീവനക്കാര്‍ക്ക് മാത്രം ഓഫിസില്‍ വരാം.
https://www.facebook.com/Malayalivartha