മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ

ചെറുതുരുത്തിയിൽ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്‌തു. തലശ്ശേരി പാലക്കുണ്ടില്‍ ജിഷന്‍കുമാര്‍ (47) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്. തലശ്ശേരി സെന്ററില്‍ മാസ്ക് ധരിക്കാതെ നില്‍ക്കുകയായിരുന്ന യുവാവിനെ നിയമം ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കുന്നതിനായി പേരും വിലാസവും ചോദിച്ച പൊലീസുക്കാരനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു ഉണ്ടായത് . ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha