കൊവിഡ് ബാധിച്ചതും ക്വാറന്റൈനില്‍ കഴിയുന്നതുമായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാന്‍ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയന്‍ സംഘം

കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് ബാധിച്ചതും ക്വാറന്റൈനില്‍ കഴിയുന്നതുമായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതി വീട്ടിലെത്തിയ്ക്കാന്‍ എസ്.എഫ്.ഐ സ്റ്റുഡന്റ് ബറ്റാലിയന്‍ സംഘം. ജില്ലയിലെ എല്ലായിടങ്ങളിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കടമ്മനിട്ട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരനും സ്റ്റുഡന്റ് ബറ്റാലിയന്‍ ജില്ലാ ജോ. സെക്രട്ടറി സൂരജ് എസ്. പിള്ളയും ചേര്‍ന്നാണ് സ്‌കൂളില്‍ എത്തിക്കുന്നത്. ഈ വിദ്യാര്‍ത്ഥിയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ വിദ്യാര്‍ത്ഥി ക്വാറന്റൈനില്‍ ആണ്. ഇവരെ പി.പി.ഇ കിറ്റ് ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികളെ എ.സി ഇടാത്ത കാറിലാണ് സ്‌കൂളിലേക്കും തിരികെ വീട്ടിലും എത്തിക്കുന്നത്. 110 പേരാണ് ഈ സംഘത്തില്‍ ആദ്യം ജോയിന്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴും രജിസ്‌ട്രേഷന്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു സഹായമാണിത്.
https://www.facebook.com/Malayalivartha