തൃശൂര്‍ പൂരം....ആളും ആരവവുമില്ലാതെ ചരിത്രമാകുന്ന മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കം.... പൂരത്തെ തുടര്‍ന്ന് തൃശൂര്‍ നഗരം കനത്ത് പൊലീസ് വലയത്തില്‍

തൃശൂര്‍ പൂരം....ആളും ആരവവുമില്ലാതെ ചരിത്രമാകുന്ന മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി.നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനെ ഒരുതവണ വലംവച്ച് തെക്കേ ഗോപുരവാതില്‍ തുറന്ന് പുറത്തേക്കെഴുന്നള്ളി പൂരത്തിന് വിളംബരം കുറിച്ചു.
ഇന്നാണ് പൂരം. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ നഗരത്തില്‍ നിലയുറപ്പിച്ചു. സ്വരാജ് റൗണ്ടിലേക്കുള്ള എട്ട് വഴികളിലൂടെ മാത്രമേ പാസുള്ളവര്‍ക്ക് പ്രവേശനമുള്ളൂ.
സംഘാടകരും മേളക്കാരും അടക്കമുള്ളവര്‍ക്കാണ് പാസ് നല്‍കിയിട്ടുള്ളത്. പൊതുജനങ്ങളെ കടത്തിവിടില്ല. നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നളളിയതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് തുടക്കമായി.
കണിമംഗലം ശാസ്താവ് രാവിലെ ഏഴോടെ വടക്കുന്നാഥ ക്ഷേത്രത്തിലെത്തും. അതോടെ പൂരം തുടങ്ങും.
ബാക്കി ഏഴ് ഘടക പൂരങ്ങളും ഉച്ചയ്ക്ക് 12 നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരായിരിക്കും ഉണ്ടാവുക. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ ഉച്ചയ്ക്ക് 12 ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ ചെമ്പട കൊട്ടിത്തുടങ്ങും.
15 ആനകള്‍ ഉണ്ടാവുമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചിരിക്കുന്നത്. ഒന്നരയോടെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി വിഭാഗം രാവിലെ ഒരാനയുടെ അകമ്പടിയോടെ മഠത്തില്‍ വരവിനെത്തും.
പഞ്ചവാദ്യത്തോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവ് 11.30 ന് തുടങ്ങും. 2.30 ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളമുണ്ടാകും. 15 ആനപ്പുറത്ത് പാറമേക്കാവ് ഭഗവതി ഇലഞ്ഞിത്തറയ്ക്ക് സമീപം നിലകൊള്ളും.
വൈകിട്ടോടെ തെക്കോട്ടിറക്കം. ഇരു ദേവിമാരുടെയും കൂടിക്കാഴ്ചയായി ഇത്തവണ കുടമാറ്റച്ചടങ്ങ് മാറും. തിരുവമ്പാടി വിഭാഗം ഒരു ആനയുമായി തെക്കേനടയില്‍ നില്‍ക്കും. പ്രതീകാത്മകമായി ഒന്നോ രണ്ടോ കുടയാകും തിരുവമ്പാടിക്കാര്‍ മാറ്റുക. പാറമേക്കാവ് വിഭാഗം ഒന്നോ രണ്ടോ കുടമാറ്റും. ആറോടെ ചടങ്ങ് തീരും.
്അതേസമയം കോവിഡ് രൂക്ഷമായതോടെ തൃശ്ശൂര്‍ പൂരത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. വനം വകുപ്പാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാര്‍ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം.
"
https://www.facebook.com/Malayalivartha